Sunday, March 15, 2026 Last Updated 25 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.49 AM

8 മുതല്‍ 12 മീറ്റര്‍ വരെ നീളം, പ്രധാന ഭക്ഷണം സ്രാവുകള്‍: ലോകത്തിലെ ഏറ്റവും വലിയ കടല്‍ പാമ്പിനെ കണ്ടെത്തി ശാസ്ത്രജ്ഞര്‍

world, largest, sea, snake

ശാസ്ത്രലോകം അടുത്തിടെ കണ്ടെത്തിയ ഒരു പുതിയ കടല്‍ പാമ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഏകദേശം 56മുതല്‍ 34 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് ഈയോസീന്‍ കാലഘട്ടത്തിലാണ് ഈ കടല്‍ പാമ്പ് ജീവിച്ചിരുന്നത്. പാലിയോഫിസ് കൊളോസേഷ്യസ് എന്നാണ് ഇതിന് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്.

ഫോസിലുകളില്‍ നിന്നാണ് ഈ പാമ്പിനെ തിരിച്ചറിഞ്ഞത്. ഇവയുടെ അസ്ഥിക്ക് അസാധാരണമാംവിധം വലുപ്പമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. പാമ്പിന് എട്ട് മുതല്‍ 12 മീറ്ററില്‍ കൂടുതല്‍ നീളമുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ന് ജീവിക്കുന്ന ഏതൊരു കടല്‍ പാമ്പിനെയും അപേക്ഷിച്ച് ഇത് വളരെ വലുതാണ്. 2018ല്‍ നടത്തിയ ഒരു പഠനത്തില്‍ സമുദ്രത്തിലോ കരയിലോ ജീവിക്കുന്ന പാമ്പ് ഇനങ്ങളെക്കാള്‍ വലുതാണ് പാലിയോഫിസ് കൊളോസിയസ് എന്ന് വിശേഷിപ്പിക്കുന്നു.

തലയോട്ടിയോ പൂര്‍ണമായ ശരീരമോ ഇല്ലെങ്കിലും അസ്ഥികള്‍ കണ്ടാല്‍ ഇവ കടലില്‍ വലിയ രീതിയില്‍ ആധിപത്യം നടത്തിയിരുന്നതായി ഗവേഷകര്‍ പറയുന്നു. ഇതിന്റെ തലയോട്ടി വളരെ വഴക്കമുള്ളതിനാല്‍ വലിയ ഇരയെ വിഴുങ്ങാന്‍ കഴിഞ്ഞെന്നാണ് ഗവേഷകര്‍ പറയുന്നു. വലിയ മത്സ്യങ്ങള്‍, സ്രാവുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഭക്ഷണമെന്നാണ് കരുതുന്നത്. അസ്ഥികള്‍ മാത്രം ഉള്ളതിനാല്‍ ഇവയുടെ ജീവിതരീതിയെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും അതിന് വിശദമായ പഠനം നടത്തണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Ads by Google
Friday 23 Jan 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW