Wednesday, March 11, 2026 Last Updated 57 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.08 AM

ഓസ്‌ട്രേലിയയില്‍ വെടിവയ്‌പ്പ്: മൂന്ന്‌ പേര്‍ കൊല്ലപ്പെട്ടു

സിഡ്‌നി: ഓസ്‌ട്രേലിയയിലുണ്ടായ വെടിവയ്‌പ്പില്‍ മൂന്നു മരണം. ന്യൂ സൗത്ത്‌ വെയില്‍സിലെ കാര്‍ഗെല്ലിഗോ തടാകത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ വെടിവയ്‌പ്പിലാണ്‌ മൂന്നുപേര്‍ കൊല്ലപ്പെട്ടത്‌.ഇരകളില്‍ രണ്ട്‌ സ്‌ത്രീകളും ഒരാള്‍ പുരുഷനുമാണ്‌. സംഭവത്തിനു ശേഷം ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ഡിസംബര്‍ 14നു സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന യഹൂദ ഉത്സവത്തിനിടെ അച്‌ഛനും മകനും ഉള്‍പ്പെടുന്ന അക്രമികള്‍ നടത്തിയ ആക്രമണത്തിനു ഒരു മാസത്തിനു ശേഷമാണ്‌ പുതിയ വെടിവയ്‌പ്പ്. അന്ന്‌ 15 പേരുടെ മരണത്തിനു കാരണമായിരുന്നു.

Ads by Google
Friday 23 Jan 2026 09.08 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW