Wednesday, March 11, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.08 AM

ഏറ്റുമുട്ടല്‍: മാവോയിസ്‌റ്റ് നേതാവ്‌ അനല്‍ ദാ അടക്കം 15 പേര്‍ കൊല്ലപ്പെട്ടു

റാഞ്ചി: ഝാര്‍ഖണ്ഡിലെ പശ്‌ചിമ സിംഗ്‌ഭൂമി ജില്ലയിലെ സാര്‍ട വനത്തില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മുതിര്‍ന്ന മാവോയിസ്‌റ്റ് നേതാവ്‌ പതിറാം മഞ്‌ജി (അനല്‍ ദാ) ഉള്‍പ്പെടെ 15 മരണം. പ്രദേശത്ത്‌ തെരച്ചില്‍ തുടരുകയാണ്‌.
ഗിരിഡിഹ്‌ ജില്ലക്കാരനായ അനല്‍ ദാ, രണ്ട്‌ പതിറ്റാണ്ടിലേറെയായി മാവോയിസ്‌റ്റുകളുടെ പ്രധാന തന്ത്രജ്‌ഞരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ തലയ്‌ക്ക് അന്വേഷണ ഏജന്‍സികള്‍ ഒരു കോടി രൂപ വിലയിട്ടിരുന്നു.
ഇന്നലെ പുലര്‍ച്ചെ ചോട്ടനാഗ്ര പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കുമ്പ്‌ഡിഹ്‌ ഗ്രാമത്തിന്‌ സമീപമാണു പോലീസും മാവോയിസ്‌റ്റ് സംഘവും ഏറ്റുമുട്ടിയത്‌.
സുരക്ഷാ ഉദ്യോഗസ്‌ഥര്‍ മാവോയിസ്‌റ്റുകളെ തന്ത്രപരമായി വളയുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട കനത്ത വെടിവയ്‌പ്പിനൊടുവില്‍ അനല്‍ ദാ അടക്കമുള്ളവര്‍ കൊല്ലപ്പെടുകയായിരുന്നു.

Ads by Google
Friday 23 Jan 2026 09.08 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW