Wednesday, March 11, 2026 Last Updated 49 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 09.08 AM

പലസ്‌തീന്‍: സമരം കടുപ്പിച്ച്‌ ഉമര്‍ ഖാലിദ്‌; ജലപാനം നിര്‍ത്തും

ലണ്ടന്‍: സ്വതന്ത്ര പലസ്‌തീനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജയിലിലായ ഉമര്‍ ഖാലിദ്‌ (22) നിരാഹാര സമരം ശക്‌തമാക്കും. 13 ദിവസം മുമ്പ്‌ ഭക്ഷണം ഉപേക്ഷിച്ച അദ്ദേഹം ജലപാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്‌.
നിലവില്‍ പഞ്ചസാര, ഉപ്പ്‌ എന്നിവ ചേര്‍ത്ത ദ്രാവകങ്ങള്‍ സ്വീകരിക്കുന്നുണ്ട്‌. എന്നാല്‍ നാളെ മുതല്‍ വെള്ളം ഉള്‍പ്പെടെയുള്ള ദ്രാവകങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.
ശരീരത്തിന്‌ ആഹാരമില്ലാതെ ആഴ്‌ചകളോളം അതിജീവിക്കാന്‍ കഴിഞ്ഞേക്കും, എന്നാല്‍ നിര്‍ജലീകരണം വളരെ കുറഞ്ഞ സമയം കൊണ്ട്‌ മരണത്തിലേക്കു നയിക്കും.താല്‍ക്കാലിക ജാമ്യം, ജയിലിലെ സെന്‍സര്‍ഷിപ്പ്‌ അവസാനിപ്പിക്കുക (കത്തുകള്‍, ഫോണ്‍ കോളുകള്‍, പുസ്‌തകങ്ങള്‍ എന്നിവയ്‌ക്കുള്ള നിയന്ത്രണം), ഗാസയിലെ ഇസ്രേലി സൈനിക നടപടികളിലെ ബ്രിട്ടീഷ്‌ പങ്കാളിത്തത്തെക്കുറിച്ച്‌ അന്വേഷണം നടത്തുക തുടങ്ങിയവയാണു ഖാലിദിന്റെ ആവശ്യങ്ങള്‍.

Ads by Google
Friday 23 Jan 2026 09.08 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW