Wednesday, March 11, 2026 Last Updated 16 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 01.01 PM

സാംസ്‌കാരിക ദീപ്തിയിൽ രജതജൂബിലി സമാപനം കുറിച്ച് സംസ്‌കൃതി ഖത്തർ

uploads/news/2026/01/822083/samskruthi.jpg

ദോഹ: ഇന്ത്യൻ സമൂഹത്തിന്റെ കലാ,കായിക,സാമൂഹിക,സാംസ്‌കാരിക,സേവന മേഖലകളിൽ നിറഞ്ഞ സാന്നിധ്യമായിരണ്ടര പതിറ്റാണ്ടു പിന്നിടുന്നസംസ്‌കൃതി ഖത്തറിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജുബിലീ ആഘോഷങ്ങൾക്ക്ഉജ്വലസമാപനം. 2024 ഒക്ടോബർ 11ന്മെഷാഫ് പൊഡാർ പേൾ സ്കൂൾ ഓഡിറ്റൊറിയത്തിൽ മലയാളം കമ്മ്യൂണിക്കേഷൻസ് എം ഡിയും രാജ്യസഭാ എം പിയുമായ ഡോ. ജോൺ ബ്രിട്ടാസ് എം പി ഉത്ഘാടനം ചെയ്ത രജതജുബിലീ ആഘോഷങ്ങളുടെ സമാപനത്തിന് ദോഹയിലെ പ്രശസ്തരായ ചിത്രകാരന്മാർ ഒരുക്കിയ തത്സമയ ചിത്രരചനയോടെയാണ് തുടക്കം കുറിച്ചത്.

വുകൈർ നോമ്പിൾ ഇന്റർ നാഷണൽ സ്കൂൾ ഓഡിറ്റൊറിയത്തിൽ നടന്നസമാപന സമ്മേളനം രാജ്യസഭ അംഗം ഡോ. വി ശിവദാസൻ എം പി ഉത്ഘാടനം ചെയ്തു. സംസ്‌കൃതിഖത്തർ പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതിഖത്തർ സ്ഥാപക അംഗങ്ങളായ കെ കെ ശങ്കരൻ, സമീർ സിദ്ദിഖ്, രഘുരാജ് , പ്രമോദ് ചന്ദ്രൻ, സംസ്‌കൃതി വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംസ്‌കൃതി രജതജൂബിലിയുടെ സുവനീർ കവർ പേജിന്റെ പ്രകാശനം ഡോ. വി ശിവദാസൻ എം പി നിർവഹിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗവും സംസ്‌കൃതി വനിത വേദി പ്രസിഡന്റുമായ അനിത ശ്രീനാഥിന്റെ കവിതാസമാഹാരം "ഇല തിരഞ്ഞ മരം" ഡോ. വി ശിവദാസൻ എം പി കെ കെ ശങ്കരന് നൽകി പ്രകാശനം ചെയ്തു.

സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സംസ്‌കൃതി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം സംസ്‌കൃതിയുടെ കലാകാരൻമാർ അവതരിപ്പിച്ച നാടകമുൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW