Wednesday, March 11, 2026 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.31 PM

കാഷിവാസാക്കികാരിവ ആണവനിലയം തുറന്ന്‌ ജപ്പാന്‍

ടോക്കിയോ: ഫുകുഷിമ ദുരന്തത്തെത്തുടര്‍ന്ന്‌ 15 വര്‍ഷം മുമ്പ്‌ അടച്ചുപൂട്ടിയ ആണവനിലയങ്ങള്‍ തുറക്കാന്‍ ജപ്പാന്‍. ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം എന്ന റെക്കോഡുണ്ടായിരുന്ന കാഷിവാസാക്കികാരിവ നിലവും വീണ്ടും തുറന്നു. ന്യൂയിഗാ പ്രവിശ്യയിലാണു കാഷിവാസാക്കികാരിവ ആണവനിലയം. ഇന്നലെ വൈകിട്ടാണു നിലയം തുറക്കാനുള്ള നടപടി തുടങ്ങിയത്‌. എങ്കിലും, സുരക്ഷാപരമായ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്‌.
2011ല്‍ വന്‍ ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്നാണു ഫുകുഷിമ ആണവ നിലയത്തില്‍ അപകടം ഉണ്ടായത്‌. അതോടെയാണു ആണവനിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്‌.
കാഷിവാസാക്കികാരിവ ആണവനിലയത്തിലെ ഏഴ്‌ റിയാക്‌ടറുകളില്‍ ഒരെണ്ണം മാത്രമാണ്‌ ഇന്നലെ പ്രവര്‍ത്തനക്ഷമമാക്കിയത്‌. പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, ഈ നിലയത്തിന്‌ 8.2 ഗിഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ കഴിയും, ഇതു ലക്ഷക്കണക്കിന്‌ വീടുകള്‍ക്ക്‌ വൈദ്യുതി നല്‍കാന്‍ പര്യാപ്‌തമാണ്‌.
ഈ ആണവനിലയം 4.2 ചതുരശ്ര കിലോമീറ്റര്‍ (1.6 ചതുരശ്ര മൈല്‍) വിസ്‌തൃതിയുള്ള സ്‌ഥലത്താണ്‌ സ്‌ഥിതി ചെയ്യുന്നത്‌, ജപ്പാന്‍ കടലിന്റെ തീരത്തുള്ള ന്യൂയിഗയിലാണ്‌ ഇത്‌ സ്‌ഥിതി ചെയ്യുന്നത്‌.

Ads by Google
Wednesday 21 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW