-->
മാജിക് 8 സീരീസില്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ് ഹോണര്‍. ഹോണര്‍ മാജിക് 8 സീരീസിന്റെ ഭാഗമായി ഹോണര്‍ മാജിക് 8 പ്രോ എയര്‍ (HONOR Magic8 Pro Air) എന്ന ഒരു പുതിയ മോഡലാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. ഈ ഹോണര്‍ എയര്‍ മോഡലും ഒരു സ്ലിം സ്മാര്‍ട്ട്‌ഫോണ്‍ ആണ്. ലോകത്തെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഭാരം കുറഞ്ഞ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകതയുമായാണ് ഹോണര്‍ മാജിക് 8 പ്രോ എയര്‍ എത്തിയിരിക്കുന്നത്, വെറും 150 ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം. വെറും 6.1mm ആണ് ഈ ഫോണിന്റെ വലിപ്പം. നാല് വശങ്ങളിലും 1.08mm നാരോ ബെസലുള്ള 6.31 ഇഞ്ച് OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്.
ഹോണര്‍ മാജിക് 8 പ്രോ എയര്‍ മോഡലിന്റെ 12GB+256GB വേരിയന്റിന് 4999 യുവാന്‍ (ഏകദേശം 65,205 രൂപ), 12GB+512GB വേരിയന്റിന് 5299 യുവാന്‍ (ഏകദേശം 69,120 രൂപ), 16GB+512GB വേരിയന്റിന് 5599 യുവാന്‍ (ഏകദേശം 73,030 രൂപ), 16GB+1TB വേരിയന്റിന് 5999 യുവാന്‍ (ഏകദേശം 78,250 രൂപ) എന്നിങ്ങനെയാണ് വില. 530MPa ശക്തിയുള്ള ഒരു യൂണിബോഡി എയ്റോസ്പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം ഇതിനുണ്ട്. ആഡംബര കാറുകളുടെ അതേ 7-കോട്ട്, 7-ബേക്കിംഗ് ലൈറ്റ്-സെന്‍സിംഗ് ഓവര്‍ലേ കോട്ടിംഗ് പ്രക്രിയയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്, ഇത് മെറ്റാലിക് സാറ്റിന്‍ ഫിനിഷില്‍ കലാശിക്കുന്നു. ഫെയറി പര്‍പ്പിള്‍, ലൈറ്റ് ഓറഞ്ച്, ഫെതര്‍ വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ എത്തിയിരിക്കുന്നു.
120Hz റിഫ്രഷ് റേറ്റുള്ള 6.31-ഇഞ്ച് (2640×1216 പിക്‌സല്‍സ്) 1.5K LTPO OLED സ്‌ക്രീന്‍, HDR10+, 1800 nits വരെ ഗ്ലോബല്‍ പീക്ക് ബ്രൈറ്റ്‌നസ്, 6000 nits വരെ HDR പീക്ക് ബ്രൈറ്റ്‌നസ്, 4320Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, ജയന്റ് റിനോ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഒക്ടാ-കോര്‍ ഡൈമെന്‍സിറ്റി 9500 3nm SoC ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G1 അള്‍ട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് UI 10.0-ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 50MP വൈഡ് (1/3' f/1.6)+ 50MP 11° അള്‍ട്രാ വൈഡ് ക്യാമറ (f/2.2) 2.5cm മാക്രോ + 64MP ടെലിഫോട്ടോ ക്യാമറ (f/2.6, 3.2x ഒപ്റ്റിക്കല്‍ സൂം, 100x ഡിജിറ്റല്‍ സൂം, OIS); 4K വീഡിയോ 60fps റെക്കോര്‍ഡിംഗ്, സിംഗിള്‍ LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു.
സെല്‍ഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറ (f/2.0) 4K 60fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഇതിലുണ്ട്. CCD സ്‌ട്രോബ് പോര്‍ട്രെയിറ്റ് മോഡ് അവതരിപ്പിക്കുന്ന ഇന്‍ഡസ്ട്രിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍, ഏറ്റവും സമഗ്രമായ AI ഫ്‌ലാഷ് പ്രവര്‍ത്തനക്ഷമതയുള്ള ഫോണ്‍ എന്നീ പ്രത്യേകതകളും ഹോണര്‍ മാജിക് 8 പ്രോ എയറിന് ഉണ്ട്. IP68 + IP69 റേറ്റിങ്, 3D അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ സിം (നാനോ + eSIM), 5G SA/NSA, ഡ്യുവല്‍ 4G VoLTE, 80W വയര്‍ഡ് സൂപ്പര്‍ചാര്‍ജും 50W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുമുള്ള 5500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.