-->
വിവോയുടെ X200 സീരീസിന്റെ ഭാഗമായി വിവോ X200T (vivo X200T) ജനുവരി 27ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നതിന് മുന്നോടിയായി ഇതിനകം ടീസറുകള്‍ വിവോ പുറത്തിറക്കിയിരുന്നു. ZIESS പിന്തുണയുള്ള ക്യാമറ സജ്ജീകരണം അടക്കം ഈ വരാന്‍ പോകുന്ന ഫോണിലുണ്ട്. ഇതിന്റെ വില സംബന്ധിച്ച് കമ്പനി സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ പ്രമുഖ ടിപ്സ്റ്റര്‍ അഭിഷേക് യാദവ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയത് ഇതിന്റെ 12ജിബി + 256ജിബി മോഡല്‍ 59,999 രൂപ വിലയിലും 12ജിബി + 512ജിബി മോഡല്‍ 69,999 രൂപ വിലയിലും ആയിരിക്കും ഇന്ത്യയില്‍ എത്തുക എന്നാണ്.
മീഡിയടെക് ഡൈമെന്‍സിറ്റി 9400+ ചിപ്‌സെറ്റ് കരുത്തില്‍ ആണ് ഈ വിവോ X സീരീസ് ഫോണ്‍ എത്തുന്നത് എന്നും ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിനസ് ഒഎസ് 6 ല്‍ ആണ് ഇത് പ്രവര്‍ത്തിക്കുകയെന്നും വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇതിലെ റിയര്‍ ക്യാമറ സജ്ജീകരണത്തെപ്പറ്റിയും വിവോ വെളിപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പിള്‍ 50MP ക്യാമറകള്‍ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണമാണ് വി?വോ X200T -യില്‍ ഉണ്ടാകുക. അതില്‍ IMX921 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.57 അപ്പേര്‍ച്ചര്‍), JN1 സെന്‍സറുള്ള 50MP അള്‍ട്രാ-വൈഡ് സെന്‍സര്‍ (f/2.0 അപ്പേര്‍ച്ചര്‍), IMX882 സെന്‍സറുള്ള 50MP ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേര്‍ച്ചര്‍), 70mm ഫോക്കല്‍ ലെങ്ത് എന്നിവ ഉണ്ട് എന്ന് വിവോ സ്ഥിരീകരിച്ചു.
വിവോ X200T റിയര്‍ ക്യാമറകളെല്ലാം ZIESS പിന്തുണയോടെയാണ് എത്തുന്നത്. കൂടാതെ ഫോണിന് 100x വരെ ഹൈപ്പര്‍സൂം ഉണ്ടെന്ന് വിവോ പറഞ്ഞു. പൊടി- ജല പ്രതിരോധത്തിനായി IP68 + IP69 റേറ്റിങ് സഹിതമാണ് ഈ ഫോണ്‍ എത്തുക എന്ന വിവരവും ഔദ്യോഗിക വെബ്‌സൈറ്റിലെ X200T -യുടെ പേജില്‍ വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. സീസൈഡ് ലിലാക്ക്, സ്റ്റെല്ലാര്‍ ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വിവോ X200T ലഭ്യമാകുക. ജനുവരി 27ലെ ലോഞ്ചിന് ശേഷം ഫ്‌ലിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ വിവോ X200T വാങ്ങാന്‍ ലഭ്യമാകും എന്ന വിവരവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.