-->
ദോഹ: ഖത്തറിലെ സംഗീതപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഐസിസി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെ നാളെ അരങ്ങേറും. വൈകുന്നേരം 6:30ന് വക്ര ഡി പി എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റൊറിയത്തിലാണ് മത്സരം.ഐ സി സിഭാരത് ഉത്സവിനോടനു ബന്ധിച്ച് നടത്തുന്ന പ്രഥമ സ്റ്റാർ സിംഗർ മത്സരത്തിൽ വിവിധ ഘട്ടങ്ങളിലായുള്ള റൗണ്ടുകളിലൂടെയാണ് ഫൈനൽ മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്.
12 വയസ് മുതൽ 45 വയസ് വരെയുള്ള പ്രതിഭകൾ പങ്കെടുത്ത മത്സരങ്ങളിൽ നിന്നും അവസാന റൗണ്ടിൽ അഞ്ചു പേരാണ് ഫൈനലിസ്റ്റുകൾ.
10,000,റിയാലാണ് ഒന്നാംസമ്മാനം. രണ്ടാം സമ്മാനം 5,000റിയാലും, മൂന്നാംസമ്മാനം 2,500റിയാലും ട്രോഫിയും സർട്ടിഫിക്കറ്റുകളുംനൽകും.ജനുവരി 22,23 തീയതികളിൽ നടത്താനിരുന്ന ഐസിസി ഭാരത് ഉത്സവ് ദോഹയിലെ നിലവിലെ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ആദ്യഘട്ടം ജനുവരി 22 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 10 വരെ അൽ വക്റയിലെ DPS ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപടിയിലാണ്ഗ്രാൻഡ് ഫിനാലെ അരങ്ങേറുന്നത്. വർണ്ണാഭമായ സാംസ്കാരിക പരിപാടികളും
അരങ്ങുണർത്തും.
‘ഭാരത് ഉത്സവം 2026’-ന്റെ രണ്ടാം ഘട്ടം 2026 ഏപ്രിൽ മാസത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കും. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ പാരമ്പര്യങ്ങൾ അവതരിപ്പിക്കുന്ന നൃത്ത–സംഗീത പരിപാടികൾ, പ്രദർശന സ്റ്റാളുകൾ, വിവിധ സംസ്ഥാനങ്ങളിലെ രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകൾ എന്നിവ ഇതിന്റെ ഭാഗമാകും. രണ്ടാംഘട്ടത്തിന്റെ കൃത്യമായ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ഷഫീക്ക് അറക്കൽ