-->
പൊതുസ്ഥലങ്ങളിലെ ഇന്ത്യക്കാരുടെ പെരുമാറ്റം പലപ്പോഴും ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്. സ്വദേശത്തും വിദേശത്തുമായി ഇന്ത്യക്കാര്‍ക്കെതിരെ നിരന്തരം പരാതികളാണ് സമൂഹ മാധ്യമങ്ങളിലും ഉയരുന്നത്. ഇതിനിടെയാണ് മദ്യപിച്ച യുവാക്കള്‍ എക്‌സപ്രസ് ഹൈവേയില്‍ കാറില്‍ പോകുന്നതിനിടെ കാണിച്ച അഭ്യാസം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ ഇന്ത്യന്‍ യുവാക്കളുടെ ലഹരി ഭ്രമവും പൊതുസ്ഥലത്തെ പെരുമാറ്റ രീതികളും സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു.
ഗുരുഗ്രാം സെക്ടര്‍ 86 പ്രദേശത്ത് കൂടി പോകുന്ന ദ്വാരക എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന റോഡില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരക്കേറിയ റോഡിലൂടെ പോകുന്ന ഒരു സ്‌കോര്‍പിയോയ്ക്ക് പിന്നിലുണ്ടായിരുന്ന കാറിന്റെ ഡാഷ്‌കാം ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്. എക്‌സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു കറുത്ത സ്‌കോര്‍പിയോ മുന്നോട്ട് നീങ്ങുമ്പോള്‍, ഒരാള്‍ വാഹനത്തിന്റെ മകുളിലെ ഗ്ലാസിലൂടെ പുറത്തേക്ക് എഴുന്നേറ്റ് നില്‍ക്കുന്നത് കാണാം.
ഇതിനിടെ മറ്റൊരാള്‍ സ്‌കോപിയോയുടെ ജനല്‍ വഴി മുകളിലേക്ക് കയറുന്നു. ഇരുവരും നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തം. ഇയാള്‍ വാഹനത്തിന്റെ മുകളില്‍ കയറി ഇരിക്കുകയും പിന്നാലെ വാഹനത്തില്‍ വച്ച പാട്ടിന് അനുസരിച്ച് ശരീരമിളക്കുന്നും കാണാം. തിരക്കേറിയ റോഡില്‍ അപകടകരമായ രീതിയില്‍ സ്റ്റണ്ട് നടത്തിയ യുവാക്കളുടെ ദൃശ്യങ്ങള്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. വാഹനം ഉപയോഗിക്കേണ്ടത് എങ്ങനെ എന്നത് മുതല്‍ പൊതു ഇടത്തിലെ പെരുമാറ്റ രീതികളെ കുറിച്ച് വരെ സമൂഹ മാധ്യമ ഉപയോക്താക്കളെഴുതി.
Drunk Youths Dance on Roof of Moving Scorpio on Dwarka Expressway Road:📍 Gurgaon, Haryana — On the road from Sector-86 towards Dwarka Expressway, drunk youths were seen sitting and dancing on the roof of a moving black Scorpio, risking their lives and those of other road… pic.twitter.com/Iijuid5BBr— ARCLANTIC (@arclanticltd) January 17, 2026