-->
ഓസ്‌ലോ: നൊബേല്‍ പുരസ്‌കാര വിവാദത്തില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു മറുപടിയുമായി നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്‌റ്റോര്‍. നോബല്‍ പുരസ്‌കാരങ്ങള്‍ക്ക് നോര്‍വീജിയന്‍ സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു സ്വതന്ത്ര സ്‌ഥാപനമാണ് നല്‍കുന്നതെന്നും വ്യക്‌തമായി വിശദീകരിച്ചുകൊണ്ട് അദ്ദേഹം ട്രംപിന് കത്ത് നല്‍കി. "പ്രസിഡന്റ് ട്രംപിന് ഉള്‍പ്പെടെ, എല്ലാവര്‍ക്കും അറിയാവുന്ന കാര്യം, പുരസ്‌കാരം ഒരു സ്വതന്ത്ര നോബല്‍ സമിതിയാണ് നല്‍കുന്നത്, നോര്‍വീജിയന്‍ സര്‍ക്കാരല്ല എന്ന് ഞാന്‍ വ്യക്‌തമായി വിശദീകരിച്ചിട്ടുണ്ട്"- അദ്ദേഹം ഒരു പ്രസ്‌താവനയില്‍ പറഞ്ഞു. ട്രംപ് കഴിഞ്ഞ വാരാന്ത്യം നോര്‍വീജിയന്‍ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നിരസിച്ചതാണെന്നു ട്രംപ് അവകാശപ്പെട്ടിരുന്നു.
ആര്‍ട്ടിക് പ്രദേശത്തെച്ചൊല്ലി അമേരിക്കയ്‌ക്കും യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും ഇടയില്‍ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നതിനാല്‍ പൂര്‍ണമായും സമാധാനത്തെക്കുറിച്ച് ചിന്തിക്കാന്‍ തനിക്ക് ഇനി ബാധ്യതയില്ലെന്ന് ട്രംപ് നോര്‍വേ പ്രധാനമന്ത്രിയോട് പറഞ്ഞു.