Thursday, March 12, 2026 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.22 PM

മലയാളികളുടെ വസന്തോത്സവം : 'ഖത്തർ പൂരം' ജനുവരി 30 ന് ഐഡിയൽ ഇന്ത്യൻ സ്കൂളൾ ഗ്രൗണ്ടിൽ

uploads/news/2026/01/821731/gulf-news.jpg

ദോഹ : ലോകത്തിന് കേരളം സമ്മാനിച്ച ഏറ്റവും മനോഹര ദൃശ്യശ്രാവ്യ വിസ്മയമായ പൂരാവേശത്തിൽ ഖത്തർ മലയാളി സമൂഹം.ഖത്തറിലെ
ഏറ്റവും വലിയസോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് സംഘടിപ്പിക്കുന്ന 'ഖത്തർ പൂരം സീസൺ 2' ജനുവരി 30 ന് വെള്ളിയാഴ്‌ച ഐഡിയൽ ഇന്ത്യൻ സ്കൂളൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർവാർത്താസമ്മേളനത്തിൽ അറിയിച്ചു.രാജ്യത്തിന്റെ നിയമപരിധികൾ പൂർണമായി മാനിച്ചുകൊണ്ട്, ഖത്തറിന്റെ മണ്ണിൽ ഏറ്റവും ഭംഗിയായി ഒരു പൂരപ്പറമ്പിന്റെ അനുഭവം പുനഃസൃഷ്ടിക്കുകയാണ് ലക്ഷ്യം. കാതുകളിൽ മേളത്തിന്റെ ഇമ്പവും കൈവിരലുകളിൽ താളവും കണ്ണുകളിൽ വിസ്മയവുമായി വർണപ്രപഞ്ചം തീർക്കുന്ന ഖത്തർ മലയാളി പൂരത്തിന്റെ രണ്ടാം സീസണിൽ അപ്രതീക്ഷിതമായ അത്ഭുതങ്ങൾ പുതുമപകരുമെന്ന് സംഘാടകർ പറഞ്ഞു.

കേരളത്തിന്റെ നാദസ്വരങ്ങളും ചുവടുകളുടെ താളവും വർണ്ണങ്ങളുടെ കലാസൗന്ദര്യവും സംഗമിക്കുന്ന ഖത്തർ പൂരം സംഗീതം, നൃത്തം, ദൃശ്യകലകൾ, നാടൻ വിഭവങ്ങളുടെ സമൃദ്ധമായ രുചികൾഎല്ലാം ഒരുമിച്ച് അനുഭവിക്കാവുന്ന മഹോത്സവമാകും. ഖത്തറിലെ വിവിധ സംഘടനകളിൽനിന്നുള്ള മുന്നൂറിൽപരംപ്രതിഭകൾകേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കലാപരിപാടികളായ നൃത്തങ്ങൾ, മ്യൂസിക് ബാൻഡുകൾ, മുട്ടിപ്പാട്ട്, കൈകൊട്ടിക്കളി, പഞ്ചാരി മേളം, ബാൻഡ് വാദ്യം, ഒപ്പന, കോൽക്കളി തുടങ്ങിയകലാവിരുന്നുകൾ അവതരിപ്പിക്കും. ഗൃഹാതുരത്വം ഉണർത്തുന്ന നാടൻ രുചികൾ നിറഞ്ഞ പലഹാരങ്ങളുടെ ഭക്ഷണ സ്റ്റാളുകൾ, മൈലാഞ്ചി ഇടൽ, വർണ്ണവസ്ത്രങ്ങളുടെ വിൽപ്പന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഫേസ് പെയിന്റിങ് തുടങ്ങി നിരവധി ഘടകങ്ങൾ പൂരപ്പറമ്പിൽ ഒരുക്കും. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ കുടുംബസൗഹൃദ വിനോദപരിപാടികളും, ബിസിനസ്–കമ്മ്യൂണിറ്റി നെറ്റ്‌വർക്കിംഗ് അവസരങ്ങളും, സാംസ്കാരിക–സാമൂഹിക സംഘടനകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഇടങ്ങളും പൂരനഗരിയെ വേറിട്ടതാക്കും. ഐ സി ബി എഫ് ഇൻഷൂറൻസ്ഹെല്പ്ഡെസ്ക്കും,ആരോഗ്യപരിശോധനാ
സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.

ഉച്ചക്ക് 2 മുതൽ രാത്രി 11 വരെയാണ് പൂരം അരങ്ങേറുക. വൈകിട്ട് 7.30 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾ, വിശിഷ്ട വ്യക്തികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഖത്തറിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചഖത്തർ പൂരം സീസൺ ഒന്നിന്റെ പങ്കാളിത്തവിജയം നൽകിയ ആത്മവിശ്വാസത്തിൽ രണ്ടാം സീസണിൽ പതിനായിരങ്ങൾ സാക്ഷിയാകുമെന്നപ്രതീക്ഷയിലാണ് സംഘാടകർ. പ്രായമായവർക്കും, ഗർഭിണികൾക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേകം സജീകരണമൊരുക്കി
കര്‍മനിരതരായ ഒരുകൂട്ടം ആളുകളുണ്ടാകും. കുടുംബങ്ങൾക്കയി പ്രത്യേക സ്ഥല സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളോടും വ്യാപാര സ്ഥാപനങ്ങളോടും സംഘടനകളോടും ഈ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത് വൻ വിജയമാക്കാൻഖത്തർ മലയാളീസ്‌ അഭ്യർത്ഥിച്ചു.ദോഹ സിഗ്‌നേച്ചർ ബൈ മർസറെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ഖത്തർ മലയാളീസ് പ്രതിനിധി കെ.ടി ബിലാൽ, 974 ഇവൻറ് പാർട്ണർ റസൽ, സ്പോൺസർമാരായ മർസ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, വെന്യൂ പാർട്ണർ സി ഷോർ കേബിൾസ് നിഷാദ്, റിയാദ മെഡിക്കൽസ് അൽത്താഫ് , സെഞ്ചുറി റസ്റ്റോറന്റ് ഇല്യാസ് , ഷെഫ് ട്രിയോസ് ടെന്നി സൈമൺ, റേഡിയോ സുനോ ആർ ജെ അഷ്ടമി എന്നിവർ പങ്കെടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW