Saturday, March 14, 2026 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.20 PM

എം ഇ എസ് മമ്പാട് കോളേജ് ജിദ്ദ ചാപ്റ്റർ കുടുംബ സംഗമം ആവേശമായി

uploads/news/2026/01/821729/jidha.jpg

ജിദ്ദ: രണ്ടര പതിറ്റാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ കുടുംബ സംഗമം ജിദ്ദയിലെ അബുറാദ് വില്ലയിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പൂർവ്വ വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സജീവ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.

വർഷങ്ങളായി ജിദ്ദയിൽ സജീവമായി പ്രവർത്തിക്കുന്ന എം.ഇ.എസ് മമ്പാട് കോളേജ് അ ലുംനി ജിദ്ദ ചാപ്റ്റർ നടത്തിവരാറുള്ള വൈവിധ്യമാർന്ന പരിപാടികളുടെ തുടർച്ചയായാണ് ഈ സംഗമം സംഘടിപ്പിച്ചത്.

വ്യത്യസ്ത കാലഘട്ടങ്ങളിൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ തലമുറകളുടെ ഒത്തുചേരലിന് വേദിയായ സംഗമം, സൗഹൃദങ്ങൾ പുതുക്കാനും ഓർമ്മകൾ പങ്കുവെക്കാനുമുള്ള അവസരമായി മാറി.

പതിനായിരക്കണക്കിന് ആളുകൾക്ക് ജീവിതമാർഗ്ഗം കണ്ടെത്താൻ സഹായിച്ച മമ്പാട് കോളേജ്, ഇന്നും നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് മികച്ച ഭാവി ഒരുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മുസ്‌ലിം പെൺകുട്ടികളെ പ്രവേശനത്തിനായി കാത്തിരുന്ന ഒരു ഭൂതകാലത്തുനിന്നും, ഇന്ന് വിദ്യാർത്ഥികളിൽ ഭൂരിഭാഗം പെൺകുട്ടികൾ പഠിക്കുന്ന ഉന്നത നിലവാരമുള്ള വിദ്യാലയമായി കോളേജ് മാറിയത് വലിയ സാമൂഹിക മാറ്റത്തിന്റെ അടയാളമാണെന്നും അംഗങ്ങൾ വിലയിരുത്തി.

ജിദ്ദയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അലുംനി അംഗങ്ങളായ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംസാരിച്ചു.

പ്രസിഡന്റ് രാജീവ് ടി പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തമീം അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ സാബിൽ മമ്പാട്, ഷമീർ പി എടവണ്ണ, ഷമീല പടിഞ്ഞാറേതിൽ, സെക്രട്ടറിമാരായ ഷബീർ കല്ലായി, ഹസീന അഷ്‌റഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി മൂസ പട്ടത്ത് സ്വാഗതവും, ട്രഷറർ പി എം എ ഖാദർ നന്ദിയും പറഞ്ഞു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ജിദ്ദയിലെ പ്രമുഖ കലാകാരന്മാർ അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. സ്നേഹവിരുന്നോടെയാണ് കുടുംബ സംഗമം സമാപിച്ചത്.

Ads by Google
Ads by Google
TRENDING NOW