-->
ധാക്ക: ബംഗ്ലാദേശില്‍നിന്നുള്ള ബി1 (ബിസിനസ്), ബി2 (ടൂറിസ്‌റ്റ്) വിസ അപേക്ഷകര്‍ നാളെ മുതല്‍ 15,000 ഡോളര്‍ ബോണ്ട് തുക കെട്ടിവയ്‌ക്കണമെന്നു യു.എസ്. എംബസി. ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയശേഷം, 38 രാജ്യങ്ങളില്‍നിന്നുള്ള വിസ അപേക്ഷകര്‍ക്ക് വന്‍തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് നടപടി.
നിലവില്‍ ബി1, ബി2 വിസയുള്ളവര്‍ക്കു ബോണ്ട് ബാധകമല്ലെന്നു ധാക്കയിലെ യു.എസ്. എംബസി വ്യക്‌തമാക്കി. ബംാദേശിനു പുറമേ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കും പുതിയ വിസ നിബന്ധന ബാധകമാണ്. ബോണ്ട് മുന്‍കൂര്‍ കെട്ടിവയ്‌ക്കേണ്ടതില്ലെന്നും വിസ അനുവദിക്കപ്പെട്ടാല്‍ മാത്രം മതിയെന്നും എംബസി അറിയിച്ചു.
ബോണ്ട് കെട്ടിവച്ചതുകൊണ്ടു മാത്രം വിസ ഉറപ്പാകുന്നില്ല. വിസയ്‌ക്കായുള്ള അഭിമുഖത്തിനു മുമ്പ് അടയ്‌ക്കുന്ന പണം തിരികെക്കിട്ടില്ല. ഇക്കാര്യത്തില്‍ ഏജന്‍സികള്‍ തട്ടിപ്പ് നടത്തിയേക്കാം. യാത്രാവേളയില്‍ വിസ നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ബോണ്ട് തുക തിരികെനല്‍കൂവെന്നും യു.എസ്. എംബസി വ്യക്‌തമാക്കി.
അനധികൃതകുടിയേറ്റം തടയുന്നതിന്റെയും വിദേശി യാത്രക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ട്രംപ് ഭരണകൂടം വിസയ്‌ക്ക് ബോണ്ട് സംവിധാനം ഏര്‍പ്പെടുത്തിയത്.
വിസ അനുവദിക്കുന്നതിനു മുമ്പ്, അപേക്ഷകനുമായി അഭിമുഖം നടത്തുന്നതും പുതിയ പരിഷ്‌കാരമാണ്.
അപേക്ഷകന്റെ പശ്‌ചാത്തലം, യാത്രാചരിത്രം, സാമൂഹികമാധ്യമ ഇടപെടലുകള്‍ എന്നിവയും പരിശോധിക്കും. അപേക്ഷകര്‍ വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തങ്ങുന്നതു തടയാന്‍ ബോണ്ട് സംവിധാനത്തിലൂടെ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.
എന്നാല്‍, പുതിയ വിസ നിബന്ധനകള്‍ സാധാരണക്കാര്‍ക്കു താങ്ങാനാവാത്തതാണെന്നും അപേക്ഷകരുടെ എണ്ണം കുറയുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ബോണ്ട് തുക തിരിച്ചുകിട്ടുന്നതാണെന്നും അത് ഫീസല്ലെന്നുമാണ് അമേരിക്കയുടെ വാദം.