-->
ന്യൂയോര്‍ക്ക്: ആമസോണ്‍ സ്‌ഥാപകന്‍ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട് സംഭാവനാ വിവാദത്തില്‍ കുടുങ്ങി. വിവാഹമോചനത്തിന്റെ ഭാഗമായാണ് അവര്‍ക്ക് ആമസോണ്‍ ഓഹരികള്‍ ലഭിച്ചത്. ആ ഓഹരികളുടെ ഏകദേശം 50 ശതമാനത്തിനടുത്ത് അവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി.എന്നാല്‍, ആ സംഘടനയ്‌ക്കും ഹമാസുമായും ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്നാണ് ആരോപണം.
2025 ല്‍, സ്‌കോട്ട് തന്റെ ജീവകാരുണ്യ സംഘടനയായ യീല്‍ഡ് ഗിവിങ് വഴി 50 ലക്ഷം ഡോളറും 2021-ല്‍ ഒരു കോടി ഡോളറും സോളിഡയര്‍ നെറ്റ്‌വര്‍ക്കിന് സംഭാവന ചെയ്‌തതായി റിപ്പോര്‍ട്ടുണ്ട്. സ്‌നേഹത്തിലും നീതിയിലും അധിഷ്‌ഠിതമായ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സാമൂഹിക പ്രസ്‌ഥാനങ്ങളെ ദാതാക്കളുമായി ബന്ധിപ്പിക്കുന്നതായിട്ടാണ് ഈ നെറ്റ്‌വര്‍ക്ക് സ്വയം വിശേഷിപ്പിക്കുന്നത്. പക്ഷേ ഫോര്‍ച്യൂണ്‍ അവലോകനം ചെയ്‌ത നികുതി രേഖകളും പത്രക്കുറിപ്പുകളും പ്രകാരം, സോളിഡയര്‍ നെറ്റ്‌വര്‍ക്ക് സ്‌റ്റുഡന്റ്‌സ് ഫോര്‍ ജസ്‌റ്റിസ് ഇന്‍ പാലസ്‌തീന്‍ (എസ.്‌ജെ.പി), അമേരിക്കന്‍ മുസ്ലിംസ് ഫോര്‍ പാലസ്‌തീന്‍ (എ.എം.പി) തുടങ്ങിയ ഗ്രൂപ്പുകള്‍ക്ക് ഈ ധനസഹായം ലഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് രണ്ട് സംഘടനകളും യു.എസ്. പാര്‍ലമെന്റിന്റെ അന്വേഷണം നേരിടുകയാണ്.