Monday, March 16, 2026 Last Updated 11 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.30 PM

വിദര്‍ഭയ്‌ക്ക് കന്നിക്കിരീടം

uploads/news/2026/01/821480/sp2.jpg

ബംഗളുരു: സൗരാഷ്‌ട്രയെ 38 റണ്ണിനു തോല്‍പ്പിച്ച്‌ വിദര്‍ഭ വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ജേതാക്കളായി. ബംഗളുരുവില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത വിദര്‍ഭ എട്ട്‌ വിക്കറ്റിന്‌ 317 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സൗരാഷ്‌ട്ര 48.5 ഓവറില്‍ 279 റണ്ണിന്‌ ഓള്‍ഔട്ടായി.
വിദര്‍ഭയുടെ വിജയ്‌ ഹസാരെയില്‍ കന്നിക്കിരീടമാണ്‌. ടോസ്‌ നേടിയ സൗരാഷ്‌ട്ര നായകന്‍ ഹാര്‍വിക്‌ ദേശായി വിദര്‍ഭയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ അതാര്‍വെ തായ്‌ദെയുടെ (118 പന്തില്‍ മൂന്ന്‌ സിക്‌സറും 15 ഫോറുമടക്കം 128) സെഞ്ചുറിയാണ്‌ അവര്‍ക്കു മികച്ച തുടക്കമായത്‌. യഷ്‌ റാത്തോഡ്‌ അര്‍ധ സെഞ്ചുറിയുമായും (61 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 54) ഓപ്പണര്‍ അമന്‍ മോഖാഡെ 45 പന്തില്‍ 33 റണ്ണുമായും തിളങ്ങി. രവികുമാര്‍ സമര്‍ഥ്‌ (21 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 25), നായകന്‍ ഹര്‍ഷ്‌ ദുബെ (15 പന്തില്‍ 17), മുഹമ്മദ്‌ ഫൈസും (15 പന്തില്‍ 19) ടീം സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചു.
സൗരാഷ്‌ട്രയ്‌ക്കായി അന്‍കൂര്‍ പന്‍വാര്‍ നാല്‌ വിക്കറ്റെടുത്തു. ചേതന്‍ സകാരിയയും ചിരാഗ്‌ ജാനിയും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. സൗരാഷ്‌ട്രയ്‌ക്കായി പ്രേരക്‌ മങ്കാദ്‌ (92 പന്തില്‍ 88), ചിരാഗ്‌ ജാനി (63 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 64) എന്നിവര്‍ പൊരുതിയെങ്കിലും വിഫലമായി. ഹാര്‍വിക്‌ ദേശായി (25 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 20), വിശ്വരാജ്‌ ജഡേജ (ഒന്‍പത്‌), സമര്‍ ഗജ്‌ജാര്‍ (36 പന്തില്‍ 25), പര്‍സ്വരാജ്‌ റാണ (ഏഴ്‌), രുചിത്‌ അഹിര്‍ (23 പന്തില്‍ 21) എന്നിവര്‍ നിറംമങ്ങിയതോടെ സൗരാഷ്‌ട്രയുടെ കിരീട പ്രതീക്ഷ മങ്ങി. വിദര്‍ഭയ്‌ക്കായി യഷ്‌ ഠാക്കൂര്‍ നാല്‌ വിക്കറ്റും നചികേത്‌ ഭുതെ മൂന്ന്‌ വിക്കറ്റുമെടുത്തു. ദര്‍ശന്‍ നല്‍കാണ്ഡെ രണ്ട്‌ വിക്കറ്റും ഹര്‍ഷ്‌ ദുബെ ഒരു വിക്കറ്റുമെടുത്തു.

Ads by Google
Sunday 18 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW