Friday, March 13, 2026 Last Updated 31 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 03.41 PM

ഗൂഗിള്‍ പിക്‌സല്‍ 10 സ്വന്തമാക്കാന്‍ ഇതിലും മികച്ച അവസരമില്ല ; ഡിസ്‌കൗണ്ടുകള്‍ പ്രയോജനപ്പെടുത്താം

uploads/news/2026/01/821454/phn img.gif

റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ഫ്‌ലിപ്പ്കാര്‍ട്ട് ഗൂഗിളിന്റെ പുതിയ പിക്‌സല്‍ നിരയില്‍ ഉള്‍പ്പെടുന്ന ഗൂഗിള്‍ പിക്‌സല്‍ 10 (Google Pixel 10)ന് ആകര്‍ഷകമായ ഡയറക്ട് ഡിസ്‌കൗണ്ടും അതിനൊപ്പം ബാങ്ക് ഡിസ്‌കൗണ്ടുകളും ലഭ്യമാക്കിയിരിക്കുന്നു. ഗൂഗിള്‍ പിക്‌സല്‍ 10 ന്റെ 12GB റാം+ 256GB സ്റ്റോറേജ് മോഡലിന് ഇന്ത്യയില്‍ 79,999 രൂപയാണ് ലോഞ്ച് വില. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഈ പുതിയ സീരീസ് പിക്‌സല്‍ ഫോണ്‍ ലോഞ്ച് ചെയ്യപ്പെട്ടത്.

നിലവില്‍ 5000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 74999 രൂപ വിലയിലാണ് ഫ്‌ലിപ്പ്കാര്‍ട്ട് ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ട് ഡിസ്‌കൗണ്ടിന് പുറമേ 7000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ഈ പിക്‌സല്‍ 10ന് ലഭ്യമാണ്. അതിനാല്‍ വില 67,999 രൂപയായി കുറയ്ക്കാം. ഇത് കൂടാതെ ലഭ്യമായ മറ്റ് ചില ഡീലുകള്‍ കൂടി പ്രയോജനപ്പെടുത്തിയാല്‍ വില 65,999 രൂപയായി കുറയുന്നു. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇത് 60,999 രൂപയ്ക്ക് ലഭ്യമാകും എന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്. ടൈറ്റന്‍ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിള്‍ ടെന്‍സര്‍ G5 3nm പ്രൊസസര്‍ ആണ് പിക്‌സല്‍ 10ന്റെ കരുത്ത്. 6.3-ഇഞ്ച് (1080 x 2424 പിക്‌സലുകള്‍) FHD+ AMOLED ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 2000 nits വരെ (HDR) / 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്.

12GB LPDDR5X റാം, 128GB / 256GB സ്റ്റോറേജ് എന്നിവ സഹിതമാണ് പിക്‌സല്‍ 10 അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 7 വര്‍ഷത്തേക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും. നിരവധി AI, പിക്സല്‍-എക്സ്‌ക്ലൂസീവ് ഫീച്ചറുകളും ഇതിലുണ്ട്. 1/1.95' സാംസങ് GN8 സെന്‍സറുള്ള 48MP മെയിന്‍ ക്യാമറ (f/1.7 അപ്പേര്‍ച്ചര്‍, OIS, LDAF, മാക്രോ ഓപ്ഷന്‍,) 13MP 120° അള്‍ട്രാ-വൈഡ് ക്യാമറ (1/3.1' സോണി IMX712 സെന്‍സര്‍, ƒ/2.2 അപ്പേര്‍ച്ചര്‍), 10.8MP 5x ടെലിഫോട്ടോ ക്യാമറ (1/3.2' സാംസങ് 3J1 സെന്‍സര്‍, ƒ/3.1 അപ്പര്‍ച്ചര്‍) എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ആണ് പിക്‌സല്‍ 10-ല്‍ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.

10-ബിറ്റ് HDR റെക്കോര്‍ഡിംഗ്, സിനിമാറ്റിക് ബ്ലര്‍, 20x വരെ സൂപ്പര്‍ റെസല്യൂഷന്‍ സൂം, 4K 60 fps വീഡിയോ റെക്കോര്‍ഡിംഗ് എന്നീ ഫീച്ചറുകളും പിക്‌സല്‍ 10 ലെ റിയര്‍ ക്യാമറകള്‍ വാഗ്ദാനം ചെയ്യുന്നു. വീഡിയോ കോളുകള്‍ക്കും സെല്‍ഫിക്കുമായി 1/3' സാംസങ് 3J1 സെന്‍സറുള്ള 10.5MP 95° ഫ്രണ്ട് ക്യാമറയും 4K 60 fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഇതിലുണ്ട്. 29W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 4970mAh ബാറ്ററി, 15W Qi2 പിക്സല്‍സ്നാപ്പ് വയര്‍ലെസ് ചാര്‍ജിംഗ് എന്നീ ഫീച്ചറുകളും പിക്‌സല്‍ 10-ല്‍ ഉണ്ട്. ഫേസ് അണ്‍ലോക്ക്, അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഡ്യുവല്‍ സിം (നാനോ + eSIM), IP68 റേറ്റിങ്, 5G SA/NA, 4G VoLTE എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW