-->
ചെന്നൈ: തമിഴ് സൂപ്പര്‍സ്‌റ്റാര്‍ ധനുഷും നടി മൃണാള്‍ താക്കൂറും ഫെബ്രുവരി 14ന് (വാലന്റൈന്‍സ് ദിനം) വിവാഹിതരാകുമെന്നു റിപ്പോര്‍ട്ട്. ഇക്കാര്യം ഇരുവരും സ്‌ഥിരീകരിച്ചിട്ടില്ല. 42 വയസുള്ള ധനുഷും 33 വയസുള്ള മൃണാള്‍ താക്കൂറും പ്രണയത്തിലാണെന്ന് സ്‌ഥിരീകരിച്ചിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്നാണു സൂചന.
ധനുഷും മൃണാളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ആരംഭിച്ചത് 'സണ്‍ ഓഫ് സര്‍ദാര്‍ 2' എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പുള്ള പ്രത്യേക പ്രദര്‍ശനത്തിനായി ധനുഷ് മുംബൈയിലേക്ക് പോയപ്പോഴാണ്. ഇരുവരും കൈകോര്‍ത്ത് നടക്കുന്ന വീഡിയോ വൈറലായിരുന്നു. ധനുഷിന്റെ ചിത്രമായ 'തേരെ ഇഷ്‌ക് മേയ്‌ന്‍' എന്ന ചിത്രത്തിന്റെ പാര്‍ട്ടിയില്‍ മൃണാള്‍ താക്കൂര്‍ പങ്കെടുത്തതും വാര്‍ത്തയായിരുന്നു. ധനുഷിന്റെ ചിത്രത്തില്‍ ഭാഗമല്ലാതിരുന്നിട്ടും അവര്‍ ചടങ്ങില്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. അതിലുപരി, ധനുഷിന്റെ രണ്ട് സഹോദരിമാരെയും മൃണാള്‍ ഇന്‍സ്‌റ്റാഗ്രാമില്‍ പിന്തുടരുന്നുണ്ട്.
സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യയയുമായിട്ടായിരുന്നു ധനുഷിന്റെ ആദ്യ വിവാഹം. 18 വര്‍ഷത്തിനുശേഷം 2022ല്‍ ദമ്പതികള്‍ വേര്‍പിരിയുന്നതായി അറിയിച്ചു.