-->
ഡമാസ്‌കസ്: കുര്‍ദിഷ് ഭാഷയ്‌ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിസിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ഷാറ. കുര്‍ദിഷ് ഭാഷയെ ദേശീയ ഭാഷയായി അദ്ദേഹം അംഗീകരിച്ചു. ആ ഭാഷ വിദ്യാലയങ്ങളില്‍ ഇത് പഠിപ്പിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തു. എല്ലാ സിറിയന്‍ കുര്‍ദുകള്‍ക്കും പൗരത്വം പുനഃസ്‌ഥാപിച്ചുകൊണ്ട് അദ്ദേഹം ഉത്തരവിറക്കി.സിറിയയില്‍ കുര്‍ദുകളുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്.
പിന്നാലെ, അലപ്പോ ഗവര്‍ണറേറ്റിലെ ഡീര്‍ ഹഫര്‍ നടഗത്തില്‍നിന്നു കുര്‍ദിഷ് പോരാളികള്‍ പിന്മാറി. സിറിയന്‍ സൈന്യം നഗരത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തു. 1962ലെ ഹസാക്ക പ്രവിശ്യയിലെ സെന്‍സസിലൂടെയാണു സിറിയന്‍ കുര്‍ദുകള്‍ക്കു പൗരത്വം നഷ്‌ടമായത്. അവരെ രാജ്യമില്ലാത്തവരായാണ് അന്നു മുതല്‍ സിറിയ കണ്ടിരുന്നത്. കുര്‍ദിഷ് പുതുവര്‍ഷാഘോഷമായ 'നൗറൂസ്' ശമ്പളത്തോടുകൂടിയ ദേശീയ അവധിയായി അല്‍ഷാറ പ്രഖ്യാപിച്ചു.