Wednesday, March 11, 2026 Last Updated 34 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.34 PM

ഗാസ സമാധാന ബോര്‍ഡില്‍ ബ്ലെയറും റൂബിയോയും

ന്യൂയോര്‍ക്ക്‌: ഗാസയ്‌ക്കായുള്ള സമാധാന ബോര്‍ഡിന്റെ സ്‌ഥാപക അംഗങ്ങളായി യു.എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും ട്രംപ്‌ ഭരണകൂടം നാമനിര്‍ദേശം ചെയ്‌തു.
ട്രംപിന്റെ മിഡില്‍ ഈസ്‌റ്റ് പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും പ്രസിഡന്റിന്റെ മരുമകന്‍ ജാരെഡ്‌ കുഷ്‌നറും സ്‌ഥാപക എക്‌സിക്യൂട്ടീവ്‌ ബോര്‍ഡിലുണ്ടാകുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ പ്രസ്‌താവിച്ചു.
ഇസ്രയേലും ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ 20-ഇന പദ്ധതികളിലൊന്നാണ്‌ ബോര്‍ഡ്‌ രൂപീകരണം. ട്രംപ്‌ തന്നെയാണ്‌ ബോര്‍ഡിന്റെ ചെയര്‍മാനും.
ഗാസയുടെ നടത്തിപ്പിന്‌ താല്‍ക്കാലിക മേല്‍നോട്ടം വഹിക്കുകയും പുനര്‍നിര്‍മാണം ഉറപ്പാക്കുകയുമാണ്‌ ബോര്‍ഡിന്റെ ലക്ഷ്യം. സ്വകാര്യ ഇക്വിറ്റി സ്‌ഥാപനത്തിന്റെ തലവന്‍ മാര്‍ക്ക്‌ റോവന്‍, ലോക ബാങ്ക്‌ മേധാവി അജയ്‌ ബംഗ, യു.എസ്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ റോബര്‍ട്ട്‌ ഗബ്രിയേല്‍ എന്നിവരും സ്‌ഥാപക എക്‌സിക്യൂട്ടീവ്‌ ബോര്‍ഡിലുണ്ട്‌. ബോര്‍ഡ്‌ രൂപീകരിച്ചതായി ട്രംപ്‌ വ്യാഴാഴ്‌ച അറിയിച്ചിരുന്നു. ബോര്‍ഡിലെ കൂടുതല്‍ അംഗങ്ങളെ വരും ആഴ്‌ചകളില്‍ നാമനിര്‍ദേശം ചെയ്യുമെന്നു വൈറ്റ്‌ ഹൗസ്‌ അറിയിച്ചു.

Ads by Google
Saturday 17 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW