Wednesday, March 11, 2026 Last Updated 4 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 03.21 PM

റിയല്‍മി നാര്‍സോ 90x 5ജി ഡിസ്‌കൗണ്ട് സഹിതം ഇപ്പോള്‍ ആമസോണില്‍ നിന്ന് സ്വന്തമാക്കാം

inside

ജനുവരി 16 മുതല്‍ ആരംഭിച്ച റിപ്പബ്ലിക് ഡേ സെയിലില്‍ റിയല്‍മി നാര്‍സോ 90x 5ജി (realme NARZO 90x 5G) ഡിസ്‌കൗണ്ട് സഹിതം ലഭ്യമാകുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഘട്ടത്തില്‍ റിയല്‍മി നാര്‍സോ 90x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB + 128GB വേരിയന്റിന് 15,499 രൂപയുമായിരുന്നു വില. നിലവില്‍ യഥാര്‍ഥ വിലയില്‍ തന്നെയാണ് ആമസോണ്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമായതിനാല്‍ 12999 രൂപ വിലയില്‍ വാങ്ങാനാകും. അതേസമയം റിപ്പബ്ലിക് ഡേ സെയിലില്‍ 12749 രൂപ വിലയില്‍ ഈ ഫോണ്‍ ലഭ്യമാകുമെന്ന് ആമസോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

7000mAh ബാറ്ററി + 60W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയും ഫാസ്റ്റ് ചാര്‍ജിങ്ങും വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് എന്ന് റിയല്‍മി പറയുന്നു. VC കൂളിംഗ്, 8GB വരെ റാം + 10GB വരെ ഡൈനാമിക് റാം എന്നിവ അടക്കം നിരവധി ഫീച്ചറുകളും ഇതിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) പ്രൊസസര്‍ കരുത്തിലാണ് റിയല്‍മി നാര്‍സോ 90x 5ജി എത്തിയിട്ടുള്ളത്. 1/1.95' സോണി IMX852 സെന്‍സര്‍ ഉള്ള 50MP മെയിന്‍ ക്യാമറ ( f/1.8 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ്, എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

6.8- ഇഞ്ച് (1570×720 പിക്സല്‍സ്) HD+ IPS LCD സ്‌ക്രീന്‍, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits വരെ പീക്ക് തെളിച്ചം, DT-Star D+ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകള്‍. ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB (eMMC5.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. സൈഡ് മൌണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 1115 അള്‍ട്രാ-ലീനിയര്‍ ബോട്ടം പോര്‍ട്ടഡ് സ്പീക്കര്‍, 400% അള്‍ട്രാ വോളിയം ഓഡിയോ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സര്‍ട്ടിഫിക്കേഷന്‍), ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവല്‍ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 2 ദിവസത്തെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററി, 60W ഫാസ്റ്റ് ചാര്‍ജിങ്, 6.5W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 166.07×77.93×8.28mm വലിപ്പവും 212 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 6.0 -ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം.

Ads by Google
Ads by Google
TRENDING NOW