-->
ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ ലോഞ്ച് ചെയ്തിരിയ്ക്കുകയാണ്. ഐക്യൂ Z11 ടര്‍ബോ (iQOO Z11 Turbo) എന്നാണ് ഈ ഫോണിന്റെ പേര്. കരുത്തന്‍ ബാറ്ററി, ശക്തന്‍ ക്യാമറ, ഉശിരന്‍ പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന പ്രോസസര്‍ തുടങ്ങി മികച്ച ഫീച്ചറുകളുമായാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വൈകാതെ ഇത് ഇന്ത്യയില്‍ നിയോ 11 എന്ന പേരില്‍ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.
ഒരു മികച്ച സ്മാര്‍ട്ട്‌ഫോണിന് അനുയോജ്യമായ ഫീച്ചറുകളെല്ലാം ഇതില്‍ ഒരുമിക്കുന്നു എന്നതാണ് ശ്രദ്ധേയം. 144Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് 2750×1260 OLED ഫ്‌ലാറ്റ് സ്‌ക്രീനാണ് ഇതിലുള്ളത്. 5000 നിറ്റുകളുടെ പീക്ക് ബ്രൈറ്റ്നസും 1 നിറ്റിന്റെ ഏറ്റവും കുറഞ്ഞ ബ്രൈറ്റ്നസും ഉള്ള TCL CSOT C9+ ലുമിനസെന്റ് മെറ്റീരിയല്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. ഐക്യൂ Z11 ടര്‍ബോ 5ജിയുടെ 12GB+256GB വേരിയന്റിന് 2699 യുവാന്‍ (ഏകദേശം 34,960 രൂപ), 16GB+256GB വേരിയന്റിന് 2999 യുവാന്‍ (ഏകദേശം 38,840 രൂപ), 12GB+512GB വേരിയന്റിന് 3199 യുവാന്‍ (ഏകദേശം 42,735 രൂപ), 16GB+512GB വേരിയന്റിന് 3499 യുവാന്‍ (ഏകദേശം 45,315 രൂപ), 16GB+1TB വേരിയന്റിന് 3999 യുവാന്‍ (ഏകദേശം 51,790 രൂപ) എന്നിങ്ങനെയാണ് വില.
144Hz റിഫ്രഷ് റേറ്റുള്ള 6.59- ഇഞ്ച് (2750×1260 പിക്‌സലുകള്‍) 1.5K AMOLED ഡിസ്‌പ്ലേ, 300Hz ടച്ച് സാമ്പിള്‍ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷോട്ട് ഷീല്‍ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 3nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB LPDDR5x അള്‍ട്രാ 9600Mbps റാം, 256GB/512GB/1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ OS 6ല്‍ ആണ് പ്രവര്‍ത്തനം.
റോബോട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യത്യസ്തമായ ക്യാമറ മൊഡ്യൂളിനുള്ളില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമായാണ് ഐക്യൂ Z11 5ജി എത്തിയിട്ടുള്ളത്. അതില്‍ 200MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍ച്ചര്‍, OIS), 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് ( f/2.2 അപ്പേര്‍ച്ചര്‍, 4K വീഡിയോ റെക്കോര്‍ഡിംഗ്) എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍) ഉണ്ട്. ഇന്‍-ഡിസ്‌പ്ലേ 3D അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP68 + IP69 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C 2.0, NFC എന്നീ ഫീച്ചറുകളും ഈ ഐക്യൂ ഫോണിലുണ്ട്.