Wednesday, March 11, 2026 Last Updated 18 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.07 AM

ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് യുവതി, കയ്യില്‍ കിടന്ന സ്വര്‍ണവള ഊരി നല്‍കി സഹായാത്രക്കാരി: വൈറലായി മെട്രോയിലെ അനുഭവം

bengaluru, metro, girl, gift, bangle

മെട്രോ യാത്രകള്‍ പലപ്പോഴും സീറ്റ് തര്‍ക്കങ്ങള്‍ക്കും, വസ്ത്രധാരണത്തിനും, റീല്‍സ് ചിത്രീകരണങ്ങള്‍ക്കും, തമ്മിലടിക്കും വേദിയാകാറുണ്ട്. എന്നാല്‍ മോശം പെരുമാറ്റങ്ങള്‍ക്ക് മാത്രമല്ല നല്ല കാര്യങ്ങള്‍ക്കും മെട്രോ യാത്രകള്‍ സാക്ഷ്യം വഹിക്കാറുണ്ടെന്ന് തെളിയിക്കുകയാണ് ഇവിടെ ഒരു യുവതി. ബെംഗുളൂരുവിലെ മെട്രോ യാത്രയ്ക്കിടെ യുവതിക്കുണ്ടായ അനുഭവം റിതു ജൂണ്‍ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്.

മെട്രോയില്‍ യാത്ര ചെയ്യവെ തന്റെ സമീപമിരുന്ന ഒരു പെണ്‍കുട്ടി അണിഞ്ഞിരുന്ന സ്വര്‍ണനിറമുള്ള വള യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. വളയുടെ ഡിസൈന്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടപ്പോള്‍ അതുപോലെയൊന്ന് നിര്‍മിക്കാനായി അതിന്റെ ചിത്രം പകര്‍ത്തട്ടെ എന്ന് ചോദിച്ചപ്പോള്‍ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളയൂരി പെണ്‍കുട്ടി യുവതിക്ക് നല്‍കി. അത് സ്വര്‍ണമാണെന്ന് തെറ്റിദ്ധരിച്ച യുവതി, പെണ്‍കുട്ടിയുടെ ഊഷ്മളവും തീക്ഷിതമായ പ്രവൃത്തിയില്‍ ട്ടിപ്പോയി. അത് സ്വര്‍ണമല്ലെന്ന് പെണ്‍കുട്ടി യുവതിയോട് പറഞ്ഞു. എല്ലാ മെട്രോ യാത്രകളും മോശമല്ല എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെയായിരുന്നു, 'ഒരു ദിവസം മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍, സമീപമിരുന്ന പെണ്‍കുട്ടി അണിഞ്ഞിരുന്ന സ്വര്‍ണ വള എന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ വള ഇഷ്ടപ്പെട്ടതിനാല്‍ അതുപോലൊന്ന് നിര്‍മിക്കാന്‍ സ്വര്‍ണപ്പണിക്കാരനെ കാണിക്കാനായി ഒരു ചിത്രം എടുത്തോട്ടേ എന്ന് ഞാനവരോട് ചോദിച്ചു. എന്നാല്‍ ചിത്രമെടുക്കാന്‍ അനുവദിക്കുന്നതിന് പകരം സ്വര്‍ണപ്പണിക്കാരന് വളയുടെ ഡിസൈന്‍ നന്നായി മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട് ആ വ ാശി പെണ്‍കുട്ടി എനിക്ക് തന്നു. 1തീക്ഷിതമായ ഈ പ്രവൃത്തി കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അപ്പോള്‍ അത് സ്വര്‍ണവളയല്ലെന്ന് അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ ദയാവായ്‌പോടെയുള്ള പ്രവൃത്തിയുടെ ഓര്‍മയ്ക്കായി ഞാന്‍ ആ വള കൈയില്‍ത്തന്നെ സൂക്ഷിച്ചു. എല്ലാ മെട്രോ കഥകളും മോശമായവയല്ല, ചിലതെല്ലാം വളരെ മനോഹരമാണ്.'

ആ നിമിഷം തന്നെ എത്രത്തോളം അത്ഭുതപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ ലാളിത്യവും സത്യസന്ധതയും ഊഷ്മളതയും തന്റെ ഹൃദയത്തെ എങ്ങനെ സ്പര്‍ശിച്ചു എന്നും യുവതി എക്‌സില്‍ കുറിച്ചു. കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയതോടെ ഒട്ടേറെപ്പേരാണ് കമന്റുകളുമായെത്തിയത്. ഒരുപാടുപേര്‍ പെണ്‍കുട്ടിയുടെ പ്രവൃത്തിയെ പ്രശംസിച്ചു. 'ഈ പോസ്റ്റ് മുഖത്ത് ഒരു പുഞ്ചിരി വിരിയിച്ചുവെന്നും ആ പെണ്‍കുട്ടി വളരെ ദയയുള്ള വ്യക്തിയാണെന്നുമെല്ലാം കമന്റുകളുണ്ട്.

Ads by Google
Saturday 17 Jan 2026 11.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW