Wednesday, March 11, 2026 Last Updated 16 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 05.44 PM

‘സ്വര്‍ണ്ണനിറമുള്ള വള കൊള്ളാമല്ലോ, ഒരു ഫോട്ടോയെടുത്തോട്ടെ’ എന്ന് യുവതിയുടെ ചോദ്യം; അത്ഭുതപ്പെടുത്തുന്ന പ്രതികരണവുമായി വളയണിഞ്ഞ പെണ്‍കുട്ടി; എക്സ് ട്വീറ്റ് വൈറല്‍

uploads/news/2026/01/821145/Untitled-5.jpg
Heartfelt gesture from co passenger in train (Image Source: X)

തിരക്കേറിയ യാത്രയ്ക്കിടയില്‍ ട്രെയിനുകളിലും ബസുകളിലും പൊതുസ്ഥലങ്ങളിലുമൊക്കെ നിരവധി മോശമായ അനുഭവങ്ങള്‍ നേരിടുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ അതിനിടയിലും മനസ്സിനെ സ്പര്‍ശിക്കുന്ന ഹൃദയം കവരുന്ന അനുഭവങ്ങള്‍ക്കും ചിലര്‍ സാക്ഷ്യം വഹിക്കാറുണ്ട്. ആകസ്മികമായിട്ടാണെങ്കിലും ചിലരുടെ പെരുമാറ്റങ്ങള്‍ ഒരാളിന്റെ ദിവസം തന്നെ മാറ്റിമറിക്കും.
ഇപ്പോഴിതാ അത്തരത്തില്‍ ഹൃദയം കവരുന്നൊരു കഥ പങ്കിടുകയാണ് റിതു ജൂൻ എന്ന യാത്രക്കാരി. ആരുടെയും ഹൃദയത്തെ സ്പർശിക്കുന്ന മനോഹരമായ സ്വന്തം അനുഭവമാണ് ഈ യുവതി എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ടിരിക്കുന്നത്.
‘‘ഒരു ദിവസം, മെട്രോയിൽ യാത്ര ചെയ്യുമ്പോൾ, എന്റെ അടുത്തിരുന്ന പെൺകുട്ടിയുടെ കൈയില്‍ സ്വർണത്തിലുള്ള ഒരു വള കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതിന്റെ മനോഹരമായ ഡിസൈന്‍ എന്റെ കണ്ണിലുടക്കി. ഒരുപാട് ഇഷ്ടപ്പെട്ടതിനാല്‍, സമാനമായ ഒന്ന് ഉണ്ടാക്കാൻ വേണ്ടി അതിന്റെ ഒരു ഫോട്ടോ എടുക്കട്ടെ ഞാന്‍ ആ പെണ്‍കുട്ടിയോട് ഞാൻ ചോദിച്ചു.
ഫോട്ടേ എടുക്കാന്‍ സമ്മതിക്കുന്നതിന് പകരം, സ്വർണ്ണപ്പണിക്കാരന് ഡിസൈൻ വ്യക്തമായി കാണാൻ എളുപ്പമാകുമെന്ന് പറഞ്ഞുകൊണ്ട് അവൾ ആ വള എനിക്ക് ഊരിത്തന്നു. അപരിചിതയായ ആ പെണ്‍കുട്ടിയുടെ പ്രവൃത്തിയില്‍ ഞാൻ അത്ഭുതപ്പെട്ടു. അപ്പോള്‍, അവൾ പുഞ്ചിരിച്ചുകൊണ്ട് അത് സ്വർണം പോലെയിരിക്കുമെങ്കിലും സ്വർണത്തിന്റെ വളയല്ല എന്നുമവള്‍ പറഞ്ഞു.
അവളുടെ ദയയുടെ ഓർമ്മയ്ക്കായി ഞാൻ ആ വള സൂക്ഷിച്ചു. എല്ലാ മെട്രോ കഥകളും മോശം അനുഭവം മാത്രം തരുന്നവയല്ല; ചിലത് നിശബ്ദമായി മനോഹരമാണ്...’’ എന്നാണ് റിതു കുറിച്ചിരിക്കുന്നത്. ആ വളയണിഞ്ഞിട്ടുള്ള കൈകളുടെ മനോഹരമായ ചിത്രവും റിതു പങ്കുവച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളും ലൈക്കുകളും നല്‍കിയിരിക്കുന്നത്. സ്നേഹവും സന്തോഷവുമാണ് പലരും കുറിച്ചിരിക്കുന്നത്. ‘ഇന്റർനെറ്റില്‍ ഇന്ന് കണ്ടതില്‍ വച്ച്‌ ഏറ്റുവും മനോഹരമായ സംഭവം, ദയയും സ്നേഹവും സഹജീവികളോടുള്ള സൗഹൃദവും കരുതലും ഒക്കെയാണ് മനുഷ്യനെ മനുഷ്യനായി നിലനിർത്തുന്നത് എന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു അല്ലേ...’എന്നും ചിലര്‍ കുറിക്കുന്നു.

Ads by Google
Friday 16 Jan 2026 05.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW