Thursday, March 12, 2026 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 08.41 AM

ടീച്ചര്‍ ആള് പുലിയാണ് കേട്ടോ? അമേരിക്കന്‍ സ്‌കൂളില്‍ കയ്യടി നേടി തമിഴ് ടീച്ചര്‍

tamil, teacher, america, school

മനോഹരമെന്ന് തോന്നിക്കുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ന്യൂജേഴ്‌സിയിലെ ഒരു സ്‌കൂളില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള തിരുവള്ളുവര്‍ തമിഴ് സ്‌കൂളില്‍ നടന്ന പൊങ്കല്‍ ആഘോഷത്തിനിടെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മാത്രമല്ല, ഒരു അധ്യാപികയുടെ പെര്‍ഫോമന്‍സ് കൊണ്ടുകൂടിയാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്.

തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ഒരു അധ്യാപിക 'പുലിയാട്ടം' കളിക്കുന്ന കുട്ടികളുടെ മുന്നില്‍ നിന്നുകൊണ്ട് അവര്‍ക്ക് ചുവടുകള്‍ കാണിച്ചുകൊടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. 'അധ്യാപകരുടെ പ്രയത്‌നം വിലമതിക്കാനാവാത്തതാണ്' എന്ന ക്യാപ്ഷനോടെ കീസ് കാന്‍ഡിഡ് എന്ന യൂസറാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോയില്‍, പുലിയുടെ വേഷവിധാനങ്ങള്‍ ധരിച്ച വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ വേദിയില്‍ പ്രകടനം നടത്തുന്നത് കാണാം. എന്നിരുന്നാലും, എല്ലാവരുടെയും കണ്ണുകള്‍ അധ്യാപികയിലായിരുന്നു, അവര്‍ വേദിക്ക് പുറത്ത് നിന്ന് കുട്ടികള്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചുവടുകളും ആം?ഗ്യങ്ങളും ഒക്കെ കാണിച്ചു കൊടുക്കുകയും ഒക്കെ ചെയ്യുകയാണ്.

ഒരു ഘട്ടത്തില്‍ അധ്യാപിക സ്‌റ്റേജിലേക്ക് പുലിയെ പോലെ ഇഴഞ്ഞ് കയറുന്നത് പോലും വീഡിയോയില്‍ കാണാം. കുട്ടികള്‍ക്ക് തെറ്റിപ്പോവാതിരിക്കാനും മറന്നു പോവാതിരിക്കാനുമായി അധ്യാപിക കാണിച്ച ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി നേടുന്നത്. അനേകങ്ങളാണ് അധ്യാപികയെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുകളുമായി വന്നിരിക്കുന്നതും. അധ്യാപകര്‍ക്ക് പകരം വയ്ക്കാനായി അധ്യാപകര്‍ മാത്രമേയുള്ളൂ എന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികളുടെ മനോഹരമായ പ്രകടനത്തിന് പിന്നില്‍, അധ്യാപകരുടെ വിലമതിക്കാനാവാത്ത പരിശ്രമമുണ്ടാകുമെന്നും പലരും കമന്റ് നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW