Thursday, March 12, 2026 Last Updated 44 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 06.57 PM

ക്യൂട്ട്നെസ്സ് ഹോട്ട്നെസ്സ് ഓവര്‍ലോഡഡ്; പോള്‍ക്ക ഹോള്‍ട്ടര്‍ നെക്ക് മിഡി ഡ്രസ്സില്‍ ക്ലാസിക് ലുക്കില്‍ സുഹാന ഖാന്‍; താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ ​തരംഗം

uploads/news/2026/01/820978/Untitled-7.jpg
Suhana Khan (Image Source: Instagram)

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന സിനിമയിലെത്തും മുമ്പു തന്നെ സെലിബ്രിറ്റിയായി മാറിയതാണ്. കൗമാരമെത്തിയപ്പോള്‍ മുതല്‍ എന്നാണ് സുഹാനയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമെന്ന ചോദ്യം ആരാധകര്‍ ചോദിച്ചു തുടങ്ങി. ആദ്യ സിനിമയായ ആർച്ചിയിലൂടെ സുഹാന ബോളിവുഡിന്റെ അഭിനയലോകത്തിന് സ്വന്തമായി. സോഷ്യൽ മീഡിയയിൽ സജ്ജീവമായ സുഹാനയുടെ ഫാഷനും സ്റ്റെലിങ്ങിനും ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ പോള്‍ക്ക ഹോള്‍ട്ടര്‍ നെക്ക് മിഡി ഡ്രസ്സിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. പഴയകാല ബോളിവുഡ് ചിത്രങ്ങളിലെ നായികയുടെ സ്റ്റൈലിലാണ് സുഹാന ചിത്രങ്ങളില്‍ തിളങ്ങുന്നത്. ക്യൂട്ട്നെസ്സും ഹോട്ട്നെസ്സും താരത്തിന്റെ ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. പതിവു പോലെ താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ബാസാര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ കവര്‍ ഗേളായി എത്തുന്നത് സുഹാനയാണ്.
ആര്‍ച്ചിക്ക് ശേഷം സുഹാന ഇനി തന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിംഗ്’ എന്ന ചിത്രത്തിൽ അച്ഛന്‍ ഷാരൂഖ് ഖാനൊപ്പം സുഹാനയുമുണ്ട്. ദീപിക പദുകോൺ, ജാക്കി ഷ്രോഫ്, അനിൽ കപൂർ, അർഷാദ് വാർസി, റാണി മുഖർജി, അഭിഷേക് ബച്ചൻ, ജയദീപ് അഹ്ലാവത് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം 2026-ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Thursday 15 Jan 2026 06.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW