Friday, March 13, 2026 Last Updated 17 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 03 Nov 2025 12.20 PM

‘ഹാപ്പി ബര്‍ത്ത്ഡേ അളിയാ...’ എന്ന് കുറിച്ച് ഷാരൂഖിന്റെ തോളില്‍ കൈയിട്ട് ഷറഫുദ്ദീന്‍; അത്രയ്ക്ക് വലിയ ബന്ധങ്ങളിലേക്ക് പോണോ ശിവന്‍കുട്ടി എന്ന് ആരാധകര്‍

ഭാഷയും ദേശവും കടന്ന് മിക്ക താരങ്ങളും ബോളിവുഡിന്റെ കിംഗ് ഖാന് 60-ാം ജന്മദിനാശംസകള്‍ നേരുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം ഷറഫുദ്ദീന്‍ പങ്കിട്ട രസകരമായ ആശംസയും എഐ ഇമേജുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Shah Rukh Khan, Sharafudheen
Sharafudheen birthday wish for shah rukh khan (Image Source: Instagram)

മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്ത് എന്ന വീടും ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ഐക്കോണിക്ക് പോസില്‍ ഇരു കൈകളും വീശി മുകൾനിലയിൽ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്നതുമാണ് നവംബര്‍ 2-ാം തീയതി ആരാധകര്‍ കാത്തിരിക്കുന്ന നിമിഷം. കഴിഞ്ഞ രണ്ടു ദിവസമായി തങ്ങളുടെ രാജാവിന് 60-ാം ജന്മദിനാശംസകള്‍ നേരുകയാണ് ആരാധകര്‍. സഹതാരങ്ങളും സുഹൃത്തുക്കളും തെന്നിന്ത്യന്‍ താരങ്ങളുമടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ കുറിക്കുന്നത്.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം ഷറഫുദ്ദീന്‍ ഷാരൂഖ് ഖാന് പിറന്നാളാശംസ അറിയിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഷാരൂഖ് ഖാനൊപ്പം നില്‍ക്കുന്ന എഐ നിർമ്മിത ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഷറഫുദീന്റെ ആശംസ. ‘‘ഹാപ്പി ബർത്ത്ഡേ അളിയാ...’’ എന്ന ക്യാപ്ഷനൊപ്പം ഷാരൂഖിന്റെ തോളില്‍ കൈയ്യിട്ട് കൂളായി നില്‍ക്കുന്ന ഷറഫിനെ കണ്ട് ആരാധകരില്‍ പലരും ഞെട്ടി. നിരവധി ആളുകളാണ് പോസ്റ്റില്‍ കമന്റുമായെത്തുന്നത്.
‘റാസല്‍ഖൈമയിലെ ആ വലിയ വീട്ടിലെ കളിക്കൂട്ടുകാർ, ഇത് എഐ ആണെങ്കിലും ഇങ്ങനെ ഒന്ന് സംഭവിച്ചുകൂടായിക ഇല്ല, അങ്ങനെ ഈ ആശംസയോടുകൂടി ഷാരൂഖ് അളിയൻ കൃതാർത്ഥൻ ആയി, അത്രക്ക് വലിയ ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടി... റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ ?...’ എന്നിങ്ങനെ നിറയുന്ന രസകരമായ കമന്റുകള്‍.

ഷാരൂഖ് ഖാന്റെ ‘കിംഗി’ന്റെ ടൈറ്റില്‍ റിവീല്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ആരാധകർ ഏറ്റെടുത്തു. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സ്റ്റൈലിഷ് ലുക്കില്‍ ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നിറയുകയാണ്. സിദ്ധാർഥ് ആനന്ദാണ് ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Ads by Google
Monday 03 Nov 2025 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW