Thursday, March 12, 2026 Last Updated 27 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 03.51 PM

ഓടിത്തുടങ്ങിയ മുംബൈയിലെ ലോക്കല്‍ ട്രെയിന്‍; ബ്രേക്കിട്ടതോ മനുഷ്യത്വം; വൃദ്ധസ്ത്രീക്ക് സുരക്ഷിതമായി കയറാന്‍ ട്രെയിന്‍ നിര്‍ത്തി​ ലോക്കോ പൈലറ്റ്; സല്ല്യൂട്ടുമായി കാഴ്ച്ചക്കാര്‍

uploads/news/2026/01/820966/Untitled-3.jpg
A moving local train stopped to let an elderly woman to board safely (Image Source: Instagram)

ദൈനംദിന ജീവിതത്തില്‍ തിരക്കിട്ട് ഓടുകയാണ് ജനങ്ങള്‍, അതിനിടയില്‍ ആരെയും കാണാനോ ഗൗനിക്കാനോ സമയം മാറ്റി വയ്ക്കാനോ ആരും മെനക്കെടാറില്ല. മനുഷ്യത്വം മറന്ന് ജീവിക്കുന്ന ഒരു തലമുറയിലൂടെ ഇന്നത്തെ മനുഷ്യരുടെ ജീവിതം. ആര്‍ക്കു വേണ്ടിയും കാത്തിരിക്കാനോ സ്ഥാനമൊഴിഞ്ഞു കൊടുക്കാനോ ആരും തയ്യാറാകാറില്ല.
എന്നാല്‍ ഇപ്പോഴിതാ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനും അതിന്റെ ഡ്രൈവറും മനുഷ്യ​ത്വത്തോടെ പെരുമാറുന്ന വീഡിയോയാണ് കാഴ്ച്ചക്കാര്‍ ഏറ്റെടുക്കുന്നത്. തിരക്കിട്ട ജീവിതത്തിനിടയില്‍ ഒരു വൃദ്ധ സ്ത്രീയെ സുരക്ഷിതമായി കയറ്റാൻ വേണ്ടി ഓടുന്ന ലോക്കൽ ട്രെയിന്‍ നിര്‍ത്തുകയാണ് ലോക്കോ പൈലറ്റ്. പ്ലാറ്റ്ഫോമിലൂടെ വടി കുത്തി വളരെ പതിയെ നടന്നു വരുന്ന വൃദ്ധ സ്ത്രീയെ വീഡിയോയില്‍ കാണാം. കൈ നീട്ടി നിര്‍ത്തണമെന്ന ആവശ്യവും അവര്‍ ആംഗ്യത്തിലൂടെ ലോക്കോ പൈലറ്റിനെ അറിയിക്കുന്നുണ്ട്. അതുകണ്ട ലോക്കോ പൈലറ്റ് ഓടിത്തുടങ്ങിയ ട്രെയിന്‍ നിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. നഗരത്തിന്റെ അനിയന്ത്രിതമായ വേഗതയ്ക്ക് മുന്നിലേക്ക് മനുഷ്യത്വപരമായി പെരുമാറുകയാണ് ഈ ലോക്കോ പൈലറ്റ്. ആ വൃദ്ധ സ്ത്രീയും മറ്റൊരു പ്രായമായ മനുഷ്യനും സുരക്ഷിതമായി കയറുന്നതു വരെ ട്രെയിന്‍ നിര്‍ത്തി അതിനു ശേഷം ഓടിത്തുടങ്ങുന്നതും വീഡിയോയില്‍ കാണാം.
‘‘മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നു...ഇന്ന് റെയിൽവേ സ്റ്റേഷനിൽ വെച്ച് എന്റെ ഹൃദയത്തെ സ്പർശിച്ച ഒരു നിമിഷം ഞാൻ കണ്ടു. ലോക്കൽ ട്രെയിൻ ഇതിനകം പുറപ്പെട്ടിരുന്നു, പക്ഷേ രണ്ട് പ്രായമായ ആളുകൾ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നതിനാൽ ഡ്രൈവർ അത് നിർത്തിക്കൊടുത്തു.
ഇത് വെറുമൊരു ട്രെയിൻ നിർത്തൽ മാത്രമായിരുന്നില്ല, മനുഷ്യത്വം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങൾക്കും തോന്നുന്നുവെങ്കിൽ, അത്തരം ആളുകളെ ബഹുമാനിക്കുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഓം ത്രിപാഠി ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്. ട്രെയിൻ യാത്ര തുടങ്ങിയിരുന്നു, പക്ഷേ മനുഷ്യത്വം ബ്രേക്ക് ഇട്ടു എന്നാണ് വീഡിയോയില്‍ കുറിച്ചിരിക്കുന്നത്.
1.1 ദശലക്ഷത്തിലധികം പേർ കണ്ട ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദനവും കൈയടികളും കമന്റുകളിലൂടെ കുറിക്കുന്നത്. മനസ്സാക്ഷിയെയും മനുഷ്യത്വത്തെയും പ്രകടമാക്കുന്ന ഈ വീഡിയോ തിരക്കേറിയതും വേഗതയേറിയതുമായ ഒരു സാഹചര്യത്തിൽ പോലും ദയ നിലനിൽക്കുമെന്ന് കാഴ്ചക്കാർക്ക് ഒരു ഓർമ്മപ്പെടുത്തലായി മാറുകയാണ്.

Ads by Google
Thursday 15 Jan 2026 03.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW