-->
ഓപ്പോയുടെ റെനോ 15 സീരീസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്. റെനോ 15, റെനോ 15 പ്രോ മിനി, റെനോ 15 പ്രോ എന്നിങ്ങനെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളാണ് ഈ സീരീസിന്റെ ഭാഗമായി ലോഞ്ച് ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവും കരുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ റെനോ 15 പ്രോ 5ജി (OPPO Reno 15 Pro 5G) ആണ്. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ഓപ്പോ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവ വഴി ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സാധിയ്ക്കും. ഓപ്പോ റെനോ 15 5ജിയുടെ 12ജിബി + 256ജിബി മോഡലിന് 67,999 രൂപയും 12ജിബി + 512ജിബി മോഡലിന് 72,999 രൂപയുമാണ് വില.
വില്‍പ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് റെനോ 15 പ്രോ 5ജിക്ക് ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡലിന് 6799 രൂപയുടെയും ടോപ് മോഡലിന് 7299 രൂപയുടെയും ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഈ ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ അടിസ്ഥാന മോഡല്‍ 61,200 രൂപ വിലയില്‍ സ്വന്തമാക്കാനാകും. പരിമിത കാലത്തേക്ക് മാത്രമാകും ലോഞ്ച് ഓഫറുകള്‍ ലഭ്യമാകുക. ഡിസ്‌കൗണ്ടിന് പുറമേ, 180 ദിവസത്തെ സ്‌ക്രീന്‍ ഡാമേജ് പ്രൊട്ടക്ഷന്‍, 1 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റി ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓപ്പോ റെനോ 15 പ്രോ 5ജിക്ക് ലഭ്യമാണ്. സണ്‍സെറ്റ് ഗോള്‍ഡ്, കൊക്കോ ബ്രൗണ്‍ കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ വാങ്ങാനാകും.
റെനോ 15 പ്രോ 5ജിയുടെ ഹൈലൈറ്റ് 3.25GHz വരെ ഒക്ട കോര്‍ ഡൈമെന്‍സിറ്റി 8450 4nm പ്രൊസസര്‍ കരുത്തും ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമാണ്. 1/1.56' സെന്‍സറുള്ള 200MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, OIS), 50MP 116º അള്‍ട്രാ-വൈഡ് ക്യാമറ (ƒ/2.0 അപ്പേര്‍ച്ചര്‍), 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പേര്‍ച്ചര്‍), 4K 60fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍, 4K 60fps വീഡിയോ റെക്കോര്‍ഡിങ്) ഇതിലുണ്ട്. 6.78-ഇഞ്ച് (2772 x 1272 പിക്‌സലുകള്‍) 1.5K ഫ്‌ലാറ്റ് OLED LTPO സ്‌ക്രീന്‍, 120Hz സ്മാര്‍ട്ട് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 3600nits വരെ ലോക്കല്‍ പീക്ക് ബ്രൈറ്റ്‌നസ്, 2160Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകള്‍.
Mali-G720 MC7 GPU @1300MHz, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP66+ IP68+ IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും റെനോ 15 പ്രോ 5ജിയില്‍ നല്‍കിയിരിക്കുന്നു. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗ്, 50W AIRVOOC വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുള്ള 6500mAh ബാറ്ററിയാണ് റെനോ 15 പ്രോ 5ജിയില്‍ ഉള്ളത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 -ല്‍ ആണ് പ്രവര്‍ത്തനം.