Sunday, March 15, 2026 Last Updated 15 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 01.17 PM

പോക്കോ എം8 5ജിയുടെ വില്‍പ്പന ആരംഭിച്ചു ; ലോഞ്ച് ഓഫറില്‍ സ്വന്തമാക്കാം

uploads/news/2026/01/820947/y.jpg

പോക്കോ എം8 5ജി (Poco M8 5G)യുടെ വില്‍പ്പന ആരംഭിച്ചു. ഫ്‌ലിപ്കാര്‍ട്ട് വഴി ഉപയോക്താക്കള്‍ക്ക് ഈ 5ജി ഫോണ്‍ സ്വന്തമാക്കാം. കാര്‍ബണ്‍ ബ്ലാക്ക്, ഫ്രോസ്റ്റ് സില്‍വര്‍, ഗ്ലേഷ്യല്‍ ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ആണ് പോക്കോ എം8 5ജി ലഭ്യമാകുക. ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളോടെയാണ് ഫോണിന്റെ വില്‍പ്പന ആരംഭിച്ചിരിയ്ക്കുന്നത്. പോക്കോ M8 5ജിയുടെ 6GB + 128GB മോഡലിന് 18,999 രൂപയും 8GB + 128GB മോഡലിന് 19,999 രൂപയും 8GB+ 256GB മോഡലിന് 21,999 രൂപയുമാണ് വില.

എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി ICICI ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തിയാല്‍ 2000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് കിട്ടും. മറ്റൊരുകാര്യം 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 2000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് എന്ന ഒരു ഓപ്ഷന്‍ കൂടി ലഭ്യമാണ്. ഒക്ട-കോര്‍ (4×2.4GHz കോര്‍ടെക്‌സ്-A78 & 4×1.8GHz കോര്‍ട്ടെക്‌സ്-A55) ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 4nm 5G പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77- ഇഞ്ച് (2392×1080 പിക്‌സല്‍സ്) FHD+ AMOLED സ്‌ക്രീന്‍ ഈ ഫോണിലുണ്ട്. 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz PWM ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 12-ബിറ്റ് കളര്‍ ഡെപ്ത് എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട പോക്കോ എം8 5ജിയുടെ പ്രധാന ഫീച്ചറുകള്‍.

അഡ്രിനോ 710 GPU, 6GB/ 8GB LPDDR4X റാം, 128GB/ 256GB UFS 2.2 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതില്‍ ഉണ്ട്. 50MP മെയിന്‍ ക്യാമറ (ലൈറ്റ് ഫ്യൂഷന്‍ 400 സെന്‍സര്‍, f/1.8 അപ്പേര്‍ച്ചര്‍), 5P ലെന്‍സ് 2MP ഡെപ്ത് ക്യാമറ, 30fps-ല്‍ 4K വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേര്‍ച്ചര്‍) 1080p വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം പോക്കോ എം8 5ജിയില്‍ ഉണ്ട്.

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, ഡസ്റ്റ് ആന്‍ഡ് സ്പ്ലാഷ് റെസിസ്റ്റന്റ് (IP65 + IP66), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും പോക്കോ എം8 5ജി വാഗ്ദാനം ചെയ്യുന്നു. 5G, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-സി, 45W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5520mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW