Wednesday, March 11, 2026 Last Updated 1 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.18 AM

വീണ്ടും ചന്ദ്രനിലേക്ക്‌ നാസ; ആര്‍ട്ടെമിസ്‌ വിക്ഷേപണം ഫെബ്രുവരി 6ന്‌

uploads/news/2026/01/820781/int2.jpg

വാഷിങ്‌ടണ്‍: അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനിലേക്ക്‌ മനുഷ്യര്‍ ഉള്‍പ്പെടുന്ന ദൗത്യവുമായി നാസ. ആര്‍ട്ടെമിസ്‌2 ദൗത്യം ഫെബ്രുവരി 6ന്‌ വിക്ഷേപിക്കുമെന്ന്‌ നാസ അറിയിച്ചു. നാസയുടെ ബഹിരാകാശ സഞ്ചാരികളായ റീഡ്‌ വൈസ്‌മാന്‍, വിക്‌ടര്‍ ഗേ്ലാവര്‍, ക്രിസ്‌റ്റീന കോച്ച്‌ എന്നിവരും കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയിലെ ജറമി ഹാന്‍സനും ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക്‌ തിരിച്ചെത്തുന്ന 10 ദിവസത്തെ യാത്രയില്‍ പങ്കെടുക്കും.
1972ലായിരുന്നു നാസയുടെ അവസാന ചാന്ദ്രയാത്ര. ആര്‍ട്ടെമിസ്‌ 2ന്റെ ഔദ്യോഗിക വിക്ഷേപണ സമയം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണെന്നും, കൂടാതെ നിരവധി ബദല്‍ തീയതികളും നിശ്‌ചയിച്ചിട്ടുണ്ടെന്നും നാസ അറിയിച്ചു.
ആര്‍ട്ടെമിസ്‌ 2 ദൗത്യം ചന്ദ്രോപരിതലത്തില്‍ ഇറങ്ങില്ല. മനുഷ്യരുമായി ചന്ദ്രനില്‍ ഇറങ്ങുക ആര്‍ട്ടെമിസ്‌ 3ല്‍ ആയിരിക്കും. ആ ദൗത്യം അടുത്ത വര്‍ഷമായിരിക്കുമെന്നാണു സൂചന.
സാധാരണ ബഹിരാകാശ യാത്രപോലെ ചാന്ദ്ര ദൗത്യങ്ങള്‍ നിശ്‌ചയിക്കാന്‍ കഴിയില്ല. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം, ചന്ദ്രന്റെ ഭ്രമണപഥ പ്രവേശം, റോക്കറ്റിന്റെ പ്രകടനം, ഫേ്ലാറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണ സ്‌ഥലത്തെ കാലാവസ്‌ഥ എന്നിവയെ ആശ്രയിച്ചിരിക്കും വിക്ഷേപണ സമയം.
ഫെബ്രുവരി 7, 8, 10, 11 എന്നീ തീയതികള്‍ സാധ്യതയുള്ള ബദല്‍ വിക്ഷേപണ തീയതികളായി തെരഞ്ഞെടുത്തിട്ടുണ്ട്‌. ഫെബ്രുവരിയില്‍ വിക്ഷേപണം തടസപ്പെട്ടാല്‍, മാര്‍ച്ചിലെയും ഏപ്രിലിലെയും ആദ്യ ദിവസങ്ങളും ഈ ചാന്ദ്രയാത്രയ്‌ക്ക് പരിഗണിക്കാനുണ്ട്‌.
53 വര്‍ഷത്തിനിടയില്‍ ലോ എര്‍ത്ത്‌ ഓര്‍ബിറ്റ്‌ വിട്ടുപോകുന്ന ആദ്യത്തെ മനുഷ്യസഞ്ചാരികള്‍ അടങ്ങുന്ന ബഹിരാകാശ ദൗത്യമായിരിക്കും ആര്‍ട്ടെമിസ്‌ 2.ഫെബ്രുവരി 6ന്‌ തന്നെ, നാസയുടെ ശക്‌തമായ സ്‌പേസ്‌ ലോഞ്ച്‌ സിസ്‌റ്റം (എസ്‌.എല്‍.എസ്‌) റോക്കറ്റ്‌ സംവിധാനം ഉപയോഗിച്ച്‌ ഓര്‍ബിയോണ്‍ ബഹിരാകാശ പേടകത്തില്‍ ബഹിരാകാശ യാത്രികര്‍ കേപ്‌ കനാവെറലില്‍നിന്ന്‌ യാത്ര തുടങ്ങും. ആദ്യം ഭൂമിയെ രണ്ട്‌ തവണ ചുറ്റി ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ച ശേഷം, ചന്ദ്രനിലേക്ക്‌ ഒരു ഫൈ്ലബൈ (ചന്ദ്രനെ ചുറ്റാതെ അടുത്തുകൂടി കടന്നുപോകല്‍) നടത്തും.
പേടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച്‌ ഭൂമിയിലേക്ക്‌ തിരിച്ചെത്തുന്ന സംവിധാനമാണു നാസ ലക്ഷ്യമിടുന്നത്‌.
യാത്രയില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ എന്‍ജിനെ കാര്യമായി ആശ്രയിക്കാതെ തന്നെ ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചെത്താന്‍ ആ സംവിധാനം സാധിക്കും.
മനുഷ്യരുമായി യാത്ര ചെയ്യുമ്പോള്‍ റോക്കറ്റ്‌, ബഹിരാകാശ പേടകം, മറ്റ്‌ സംവിധാനങ്ങള്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുമെന്ന്‌ ഉറപ്പുവരുത്തുക എന്നതാണ്‌ ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇത്‌ അടുത്ത വര്‍ഷത്തെ ആര്‍ട്ടെമിസ്‌ 3 ദൗത്യത്തിനു വഴിയൊരുക്കും.ആര്‍ട്ടെമിസ്‌ 2 ദൗത്യത്തിന്റെ തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്‌. ആദ്യ ഘട്ടം 17ന്‌ ആരംഭിക്കാന്‍ നാസ തയാറെടുക്കുകയാണ്‌. പൂര്‍ണമായി സജ്‌ജീകരിച്ച എസ്‌.എല്‍.എസ്‌. റോക്കറ്റും ഓര്‍ബിയോണ്‍ ബഹിരാകാശ പേടകവും നാസയുടെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങ്ങില്‍നിന്ന്‌ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ലോഞ്ച്‌ പാഡ്‌ 39ബിയിലേക്ക്‌ മാറ്റും.
ഭീമാകാരമായ ഒരു ക്രാളര്‍ട്രാന്‍സ്‌പോര്‍ട്ടര്‍ ഉപയോഗിച്ച്‌ 7.25 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഈ യാത്രയ്‌ക്ക് 12 മണിക്കൂര്‍ വരെ എടുത്തേക്കാം. പാഡില്‍ എത്തിയ ശേഷം, ഊര്‍ജവും ഇന്ധന ലൈനുകളും ബന്ധിപ്പിക്കുകയും റോക്കറ്റിന്റെ അന്തിമ പരിശോധനകള്‍ നടത്തുകയും ചെയ്യും. അതിനുശേഷമായിരിക്കും യാത്രികര്‍ യാത്രയ്‌ക്കുള്ള തയാറെടുപ്പുകള്‍ ആരംഭിക്കുന്നത്‌.
ആര്‍ട്ടെമിസ്‌ 2 ലോഞ്ച്‌ പാഡില്‍ എത്തിയ ശേഷം, നാസ ടീമുകള്‍ 'വെറ്റ്‌ ഡ്രസ്‌ റിഹേഴ്‌സല്‍' (ഇന്ധനം നിറച്ചുള്ള പരിശീലനപരിശോധന) നടത്തുകയും 'ടാങ്കിങ്‌' (ഇന്ധനം നിറക്കുന്ന) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.
എസ്‌.എല്‍.എസ്‌ റോക്കറ്റില്‍ 26.5 ലക്ഷം ലിറ്റര്‍ ദ്രാവക ഹൈഡ്രജനും ഓക്‌സിജനും നിറയ്‌ക്കും. ഇവയാണു വിക്ഷേപണത്തിന്‌ ആവശ്യമായ ഇന്ധനം.

Ads by Google
Thursday 15 Jan 2026 12.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW