-->
വാഷിങ്‌ടണ്‍: അമേരിക്കയില്‍ വര്‍ണവിവേചനം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിച്ച മനുഷ്യാവകാശ പ്രവര്‍ത്തക കേ്ലാഡെറ്റ് കോള്‍വിന്‍(86) അന്തരിച്ചു. 15-ാം വയസില്‍ വെള്ളക്കാരനു വേണ്ടി ബസ് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ചാണ് അവര്‍ പോരാട്ടം തുടങ്ങിയത്. 1955ല്‍ അലബാമ മോണ്ട്‌ഗോമറിയിലായിരുന്നു സംഭവം. സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കോള്‍വിന്‍ അറസ്‌റ്റിലായി. റോസ പാര്‍ക്‌സ് ഇതേ കാരണത്താല്‍ അറസ്‌റ്റിലാകുന്നതിന് ഒമ്പത് മാസം മുന്‍പാണ് കേ്ലാഡെറ്റ് കോള്‍വിന്റെ പ്രതിഷേധം ഉണ്ടായത്. റോസ പാര്‍ക്‌സിന്റെ അറസ്‌റ്റ് പൊതുഗതാഗത സംവിധാനത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തില്‍ കലാശിച്ചു. പിന്നീട് വിവേചനം നിരോധിക്കുന്ന യു.എസ്. സുപ്രീം കോടതി വിധിക്കു കാരണമായി.
2009ല്‍ അവരുടെ അനുഭവങ്ങളെക്കുറിച്ചുള്ള ആദ്യത്തെ പുസ്‌തകം പ്രസിദ്ധീകരിക്കുന്നതുവരെ കോള്‍വിന്റെ അറസ്‌റ്റ് അധികമാരും അറിഞ്ഞിരുന്നില്ല. 'അമേരിക്കന്‍ ചരിത്രത്തിന്റെ ഗതി മാറ്റാന്‍ സഹായിച്ച ധീരതയുടെ പാരമ്പര്യം അവര്‍ നമുക്ക് നല്‍കുന്നു'- കേ്ലാഡെറ്റ് കോള്‍വിന്‍ ലെഗസി ഫൗണ്ടേഷന്‍ പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ പറയുന്നു.
കോള്‍വിന്‍ അറസ്‌റ്റ് ചെയ്യപ്പെട്ട് ഒരു വര്‍ഷത്തിനുശേഷം ബസുകളിലെ വേര്‍തിരിവ് അവസാനിപ്പിക്കണമെന്ന് യു.എസ്. സുപ്രീം കോടതി വിധിച്ചു. ആ കേസില്‍ നാല് ഹര്‍ജിക്കാരില്‍ ഒരാളായ കേ്ലാഡെറ്റിന്റെ മൊഴിയും നിര്‍ണായകമായി.
2018ല്‍ ബിബിസിയുമായുള്ള അഭിമുഖത്തില്‍, കേ്ലാഡെറ്റ് കോള്‍വിന്‍ സംഭവം ഓര്‍ത്തെടുത്തു.'എനിക്ക് ഭയമുണ്ടായിരുന്നില്ല, പകരം നിരാശയും ദേഷ്യവുമായിരുന്നു. കാരണം, ഞാന്‍ ഇരുന്നിരുന്നത് ശരിയായ സീറ്റിലാണെന്ന് എനിക്കറിയാമായിരുന്നു.' - അവര്‍ പറഞ്ഞു.
മോണ്ട്‌ഗോമറിയിലെ ബസ് വിവേചനം ചോദ്യം ചെയ്‌തതിന് അറസ്‌റ്റിലായ ആദ്യ വ്യക്‌തി അവരായിരുന്നു. എന്നാല്‍ ദശകങ്ങളോളം അവരുടെ കഥ അധികമാരും അറിഞ്ഞില്ല. സമാനമായ കേസില്‍ അറസ്‌റ്റിലായ റോസ പാര്‍ക്‌സ് പ്രശസ്‌തയുമായി.
ഹാരിയെറ്റ് ട്യൂബ്‌മാന്‍, സോജൂര്‍ണര്‍ ട്രൂത്ത് തുടങ്ങിയ പ്രമുഖ അടിമത്ത വിരുദ്ധ പോരാളികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് കോള്‍വിന്‍ പറഞ്ഞിരുന്നു.'എന്തുകൊണ്ടാണ് ബസ് ൈഡ്രവര്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ എഴുന്നേറ്റില്ലെന്ന് ആളുകള്‍ എന്നോട് ചോദിക്കുമ്പോള്‍, എന്റെ ഒരു ചുമലില്‍ ഹാരിയെറ്റ് ട്യൂബ്‌മാന്റെ കൈകളും മറ്റേ ചുമലില്‍ സോജൂര്‍ണര്‍ ട്രൂത്തിന്റെ കൈകളും എന്നെ താഴ്‌ത്തി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്,' അവര്‍ പറഞ്ഞു.പിന്നീട്, അവര്‍ ന്യൂയോര്‍ക്കില്‍ നഴ്‌സായി സേവനമനുഷ്‌ഠിച്ചു.