Wednesday, March 11, 2026 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.17 AM

വ്യാഴത്തിലുണ്ട്‌ സൂര്യനേക്കാള്‍ ഓക്‌സിജന്‍

ഷിക്കാഗോ: സൂര്യനിലുള്ളതിനേക്കാള്‍ ഓക്‌സിജന്‍ വ്യാഴത്തിലുണ്ടെന്നു പഠനം. വ്യാഴത്തിന്റെ ഉപരിതലത്തില്‍ ഭീമന്‍ മേഘങ്ങളുണ്ട്‌. അവയില്‍ ജലാംശമുണ്ട്‌. പക്ഷേ, വാതക ഭീമനായ വ്യാഴത്തിലെ മേഘങ്ങള്‍ വളരെ കട്ടിയുള്ളതാണ്‌. അതിനാല്‍ മേഘങ്ങള്‍ക്കു താഴെ എന്താണെന്ന്‌ കൃത്യമായി അളക്കാന്‍ ഒരു ബഹിരാകാശ പേടകത്തിനുംകഴിഞ്ഞിട്ടില്ല.
ഷിക്കാഗോ സര്‍വകലാശാലയിലെയും ജെറ്റ്‌ പ്ര?പ്പല്‍ഷന്‍ ലബോറട്ടറിയിലെയും ശാസ്‌ത്രജ്‌ഞരാണു സമഗ്രമായ വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ മാതൃക തയാറാക്കിയത്‌. സൂര്യനിലുള്ള ഓക്‌സിജന്റെ ഏകദേശം ഒന്നര ഇരട്ടി ഓക്‌സിജന്‍ വ്യാഴത്തിനുണ്ടെന്ന്‌ അവര്‍ പറയുന്നു.
കൊടുങ്കാറ്റുകള്‍ നിറഞ്ഞ വ്യാഴത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചു നൂറ്റാണ്ടുകളായി മനുഷ്യര്‍ക്ക്‌ അറിയാം. അമോണിയ, മീഥേന്‍, അമോണിയം ഹൈഡ്രോസള്‍ഫൈഡ്‌, നീരാവി, കാര്‍ബണ്‍ മോണോക്‌സൈഡ്‌ എന്നിവ കൊടുങ്കാറ്റുകളില്‍ ഉള്‍പ്പെടുന്നു.

Ads by Google
Thursday 15 Jan 2026 12.17 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW