Wednesday, March 11, 2026 Last Updated 47 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.17 AM

ഗീന്‍ലന്‍ഡ്‌ കിട്ടിയേതീരൂ: ട്രംപ്‌

വാഷിങ്‌ടണ്‍: ഗ്രീന്‍ലന്‍ഡിനുമേല്‍ പൂര്‍ണനിയന്ത്രണത്തില്‍ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. താന്‍ വിഭാവനം ചെയ്യുന്ന ഗോള്‍ഡന്‍ ഡോം എയര്‍ ആന്‍ഡ്‌ മിസൈല്‍ ഡിഫന്‍സ്‌ സിസ്‌റ്റത്തിനു ഗ്രീന്‍ലന്‍ഡ്‌ യു.എസ്‌. നിയന്ത്രണത്തില്‍ വരണമെന്ന്‌ അദ്ദേഹം പറഞ്ഞു.
'ദേശീയ സുരക്ഷയുടെ ഭാഗമായി ഗ്രീന്‍ലന്‍ഡ്‌ അമേരിക്കയ്‌ക്ക് ആവശ്യമാണ്‌. ആ രാജ്യം യു.എസിന്റെ കൈകളിലാണെങ്കില്‍ നാറ്റോ കൂടുതല്‍ ശക്‌തവും ഫലപ്രദവുമാകും. അതിനേക്കാള്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല.'- അദ്ദേഹം വ്യക്‌തമാക്കി.
ഡെന്‍മാര്‍ക്ക്‌, ഗ്രീന്‍ലന്‍ഡ്‌ നയതന്ത്രജ്‌ഞര്‍, വൈസ്‌ പ്രസിഡന്റ്‌ ജെ.ഡി. വാന്‍സ്‌, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുമായി ഗ്രീന്‍ലന്‍ഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി വൈറ്റ്‌ ഹൗസ്‌ ഒരുങ്ങുന്നതിനിടെയാണു ട്രംപിന്റെ സാമൂഹിക മാധ്യമ കുറിപ്പ്‌ പുറത്തുവന്നത്‌.ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌, ഡാനിഷ്‌ പ്രതിരോധ മന്ത്രി ട്രോള്‍സ്‌ ലണ്ട്‌ പോള്‍സെന്‍, ഗ്രീന്‍ലന്‍ഡിലെ സുരക്ഷാ ആശങ്കകളെക്കുറിച്ച്‌ അമേരിക്കയെ ശാന്തരാക്കാന്‍ ശ്രമിച്ചു. ഡെന്‍മാര്‍ക്ക്‌ അവിടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്നും 'ആര്‍ട്ടിക്‌ മേഖലയിലെ നാറ്റോയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം' സംബന്ധിച്ച്‌ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 15 Jan 2026 12.17 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW