Friday, March 13, 2026 Last Updated 59 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.17 AM

തായ്‌ലന്‍ഡില്‍ ട്രെയിനിനു മുകളില്‍ ക്രെയിന്‍ വീണ്‌ 28 മരണം

ബാങ്കോക്ക്‌: വടക്കുകിഴക്കന്‍ തായ്‌ലന്‍ഡില്‍ ട്രെയിനിനു മുകളില്‍ പതിച്ച്‌ 28 മരണം. 64 പേര്‍ക്കു പരുക്കേറ്റു.
ബാങ്കോക്കില്‍നിന്ന്‌ 230 കിലോമീറ്റര്‍ അകലെ നഖോണ്‍ രത്‌ചാസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെയാണു സംഭവം. ബാങ്കോക്കില്‍നിന്ന്‌ ഉബോണ്‍ രത്‌ചാതാനി പ്രവിശ്യയിലേക്ക്‌ പോകുകയായിരുന്നു ട്രെയിന്‍.
തായ്‌- ചൈനീസ്‌ അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായി ട്രാക്ക്‌ നിര്‍മിക്കാന്‍ വേണ്ടിയാണു ക്രെയിന്‍ ഉപയോഗിച്ചിരുന്നത്‌.
അത്‌ ട്രെയിനിനു മുകളിലേക്ക്‌ വീഴുകയായിരുന്നു. അതോടെ ട്രെയിന്‍ പാളം തെറ്റി.
195 യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നതായി തായ്‌ലന്‍ഡ്‌ ഗതാഗത മന്ത്രി പിഫാറ്റ്‌ രത്‌ചാകിറ്റ്‌പ്രകാര്‍ന്‍ പറഞ്ഞു. ക്രെയിന്‍ തകര്‍ന്നുവീണ മൂന്ന്‌ ബോഗികളില്‍ രണ്ട്‌ ബോഗികളിലിലുള്ളവരാണു മരിച്ചത്‌. മരണ സംഖ്യ ഉയരാമെന്നു രത്‌ചാകിറ്റ്‌പ്രകാര്‍ന്‍ പറഞ്ഞു.

Ads by Google
Thursday 15 Jan 2026 12.17 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW