-->
ബംഗളുരു: പി.എസ്.എല്‍.വി.62 പരാജയത്തില്‍ അത്ഭുതമായി 'കിഡ്'. ദൗത്യത്തില്‍ 16 ഉപഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. അവയില്‍ 15 എണ്ണം നഷ്‌ടമായി. പക്ഷേ, കിഡ് എന്ന ചെറിയ ഉപഗ്രഹം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലക്ഷ്യത്തിലെത്തി.
തിങ്കളാഴ്‌ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്നായിരുന്നു 44.4 മീറ്റര്‍ ഉയരമുള്ള പി.എസ്.എല്‍.വി.62 വിന്റെ വിക്ഷേപണം. 512 കിലോമീറ്റര്‍ ഉയരത്തില്‍ റോക്കറ്റെത്തിയെങ്കിലും ദൗത്യം പരാജയപ്പെടുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണു പി.എസ്.എല്‍.വി. പരാജയപ്പെട്ടത്. പക്ഷേ, സ്‌പാനിഷ് സ്‌റ്റാര്‍ട്ടപ്പായ കെസ്‌ട്രിയല്‍ ഇനീഷ്യല്‍ ടെക്‌നോളജി ഡെമോസ്‌ട്രേറ്റര്‍(കിഡ്) എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുകയായിരുന്നു. കിഡ് റോക്കറ്റില്‍നിന്നു കൃത്യമായി വേര്‍പെട്ടു. ഉപഗ്രഹം ഓണാക്കാനും ഡേറ്റ ശേഖരിക്കാനും സ്‌പാനിഷ് സ്‌റ്റാര്‍ട്ടപ്പായ ഓര്‍ബിറ്റല്‍ പാരാഡിഗത്തിനായി.