Friday, March 13, 2026 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 05.34 PM

‘പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, ടൊവിനോ...ഇവരാണെന്റെ ഹീറോസെ’ന്ന് അജു വര്‍ഗീസ്; എന്തിനാ 6 പായ്ക്ക് എന്നല്ലേ അളിയന്‍ പോസ്റ്റിട്ടതെന്ന് ഉണ്ണി; കിടിലം കമന്റുമായി സഹതാരങ്ങളും

മലയാളസിനിമയില്‍ പകരം വയ്ക്കാനില്ലാത്ത സ്വഭാവ നടനായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കിട്ട് രസകരമായ ക്യാപ്ഷനും കുറിച്ചിരിക്കുകയാണ് അജു.
Aju Varghese, Prithviraj Sukumaran, Tovino thomas, unni mukundan
Aju Varghese about prithvi, tovino and unni mukundan (Image Source: Instagram)

വിനീത് ശ്രീനിവാസന്റെ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അജു വര്‍ഗീസ്. സൈഡ് റോളുകളില്‍ നിന്ന് കോമഡി കഥാപാത്രങ്ങളിലേക്കും പിന്നീട് സഹനായക വേഷത്തിലേക്കും അവിടെ നിന്ന് നായകനായും വില്ലനായുമൊക്കെ കൈയടി നേടാന്‍ അജുവിന് കഴിഞ്ഞിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അജുവിപ്പോള്‍. ക്യാരക്ടര്‍ ​റോളുകള്‍ അജുവിന്റെ കൈയില്‍ ഭദ്രമാണെന്ന് പ്രേക്ഷകരും അടിവരയിട്ട് പറയുന്നു.
ഇപ്പോഴിതാ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കിട്ട് രസകരമായ ക്യാപ്ഷനും നല്‍കുകയാണ് അജു വര്‍ഗീസ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ എന്നിവരെ ടാഗ് ചെയ്താണ് അജുവിന്റെ പോസ്റ്റ്. മലയാള സിനിമയില്‍ ശരീര സംരക്ഷണത്തിലും ജിം വര്‍ക്കൗട്ടിലും ഏറെ ശ്രദ്ധ നല്‍കുന്ന നടന്മാരാണ് പൃഥ്വിയും ഉണ്ണി മുകുന്ദനും ടൊവിനോയും. ഇവരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്.
‘‘പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ ടോവിനോ തോമസ്, ഇവരാണെന്റെ ഹീറോകൾ...’’ എന്നാണ് അജു കുറിച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി സഹതാരങ്ങള്‍ കിടിലന്‍ കമന്റുകളും കുറിക്കുന്നുണ്ട്. ‘അങ്ങനേ അല്ലെല്ലോ അളിയൻ പോസ്റ്റ് ഇട്ടേ... എന്തിനാ 6 പായ്ക്ക് എന്നോക്കെ ആയിരുന്നല്ലോ...’ എന്നാണ് ഉണ്ണിമുകുന്ദന്റെ കമന്റ്.
‘എടാ കളമശേരി ഹസായിൽ കുട്ടൻ പാൽക്കറിയും ക്രിസ്പി പൊറോട്ട ഇണ്ട്, പോയാലോ ??’ എന്നാണ് ഷറഫുദ്ദീന്റെ കമന്റ്.
നിരവധി ആരാധകരും ട്രോള്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘വായോ മന്തി കഴിക്കാൻ പോവാ, കേരളത്തിലെ പിള്ളേർക്ക് എന്തിനാ അണ്ണ 6 പായ്ക്ക്, അതേസമയം നിവിൻ പോളി: വാ അളിയാ, നമ്മക്ക് ഒരു അൽഫാം കഴിച്ചിട്ട് വരാം...,അഭിനയിച്ച സര്‍വ്വം മായ വലിയ വിജയമായതുപോലെ പുതിയ വര്‍ഷത്തില്‍ തുടങ്ങിയ വര്‍ക്കൗട്ടിലും വിജയിക്കാനാകട്ടെ...’ എന്നതടക്കമാണ് കമന്റുകള്‍.
ശരീര സംരക്ഷണവുമായി ബന്ധപ്പെട്ട വിനീത് ശ്രീനിവാസന്‍ തന്നോടും നിവിനോടും പറയാറുള്ളതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ അജു പറഞ്ഞിരുന്നു. ജിം വര്‍ക്കൗട്ട് ചിത്രങ്ങള്‍ വന്നതോടെ അതും ചിലര്‍ ഓര്‍ത്ത് കുറിക്കുന്നുണ്ട്. ശരീര സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ ഇന്നത്തെ തലമുറയിലെ സിനിമാതാരങ്ങള്‍ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്. കഥാപാത്രങ്ങള്‍ക്കായും അല്ലാതെയും മിക്ക താരങ്ങളും ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയിട്ടുണ്ട്.

Aju Varghese, Prithviraj Sukumaran, Tovino thomas, unni mukundan
Aju Varghese doing workout (Image Source: Instagram)

സര്‍വ്വം മായയിലെ അജു വര്‍ഗീസിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്‍-അജു കോംബോയെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അടുത്തിടെ പുറത്തുവന്ന അജുവിന്റെ മൊട്ടയടിച്ച ലുക്കും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രമായ ജമ്പന്‍ ലൈവ് ആക്ഷന്‍ ചെയ്യാന്‍ പറ്റിയ ആളാണെന്ന് മനോജ് കെ ജയന്റെ വാസു അണ്ണന്‍ കഥാപാത്രത്തെ ഓര്‍മ വരുന്നു എന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു.

Ads by Google
Wednesday 14 Jan 2026 05.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW