-->
വാഷിങ്‌ടണ്‍: ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 'സഹായം ഉടനെത്തും' എന്ന് വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഇറാനിലെ പ്രതിഷേധക്കാരോട് അവരുടെ പ്രകടനങ്ങള്‍ തുടരാനും ട്രംപ് ആവശ്യപ്പെട്ടു.
'ഇറാനിയന്‍ രാജ്യസ്‌നേഹികളേ, പ്രതിഷേധം തുടരുക - നിങ്ങളുടെ സ്‌ഥാപനങ്ങള്‍ ഏറ്റെടുക്കൂ! കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകള്‍ ഓര്‍ത്തുവെക്കുക. അവര്‍ വലിയ വില നല്‍കേണ്ടി വരും. പ്രതിഷേധക്കാരെ അര്‍ത്ഥശൂന്യമായി കൊലപ്പെടുത്തുന്നത് നിര്‍ത്തുന്നതുവരെ ഇറാനിയന്‍ ഉദ്യോഗസ്‌ഥരുമായുള്ള എല്ലാ കൂടിക്കാഴ്‌ചകളും ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. സഹായം ഉടന്‍ എത്തും. പ്പണ്ടട്ടക്ക! പ്രസിഡന്റ് ഡോണാള്‍ഡ് ജെ. ട്രംപ്.' -പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ പോസ്‌റ്റ് ചെയ്‌തു.
'സഹായം ഉടന്‍ എത്തും' എന്നതുകൊണ്ട് എന്താണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് വ്യക്‌തമല്ലെങ്കിലും, ടെഹ്‌റാനും വാഷിങ്‌ടണും തമ്മിലുള്ള ബന്ധത്തില്‍ ഈ സന്ദേശം കൂടുതല്‍ വിള്ളല്‍ വീഴ്‌ത്തും. ഇറാനെ സംബന്ധിച്ച് യുഎസ് സൈന്യം 'വളരെ ശക്‌തമായ ഒപ്‌ഷനുകള്‍' പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. 'യു.എസിന്റെ നിരവധി ഒപ്‌ഷനുകളില്‍ ഒന്നാണ് വ്യോമാക്രമണം.
എങ്കിലും നയതന്ത്രമാണ് ഭരണകൂടത്തിന്റെ ആദ്യത്തെ ഒപ്‌ഷന്‍' - എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തിങ്കളാഴ്‌ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ട്രംപിന്റെ പുതിയ സന്ദേശമെന്നാണ് നിഗമനം. ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന ഏത് രാജ്യത്തിനും അമേരിക്കയുമായുള്ള എല്ലാ വ്യാപാരത്തിനും 25% താരിഫ് നേരിടേണ്ടി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.