-->
ദോഹ : സംസ്‌കൃതി ഖത്തർസൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .നോവ ഹെൽത് കെയറുമായി സഹകരിച്ചു കൊണ്ടു നടത്തിയ ക്യാമ്പ് ഹ്രസ്വസന്ദർശനാർത്ഥം ഖത്തറിൽ എത്തിയ ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉത്‌ഘാടനം ചെയ്തു. ജീവിത ശൈലി രോഗനിർണ്ണയമടക്കം വിവിധ ആരോഗ്യ പരിശോധനകൾ ലഭ്യമാക്കിയ മെഡിക്കൽ ക്യാമ്പിൽ 350ൽ പരം ആളുകൾ പങ്കെടുത്തു .സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗം എം പി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു .നോവ ഹെൽത് കെയറിനു ഉള്ള ഉപഹാരം എൻ കെ അക്ബർ എംഎൽഎ
നോവ മെഡിക്കൽ സെന്റർപ്രതിനിധികളായ അലൻ ടോം, അഡ്രിയൻ ബ്രാൻഡോൺ എന്നിവർക്ക് നൽകി.
സംസ്കൃതി ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് വൈസ് പ്രസിഡന്റ് സത്താർ, പ്രോഗ്രാം കമ്മറ്റി കൺവീനർ രമീഷ് സി. എന്നിവർ ക്യാമ്പിന് നേതൃത്വമ് കൊടുത്തു . ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് സെക്രട്ടറി ഷിബിൻലാൽ ടി .ടി സ്വാഗതവും യൂണിറ്റ് ജോയിൻ സെക്രട്ടറി പ്രിയേഷ് മണപ്പുറം നന്ദിയും പറഞ്ഞു.
ഷഫീക്ക് അറക്കൽ