-->
ദോഹ:സമരത്തിന്റെയും സംരക്ഷണത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായ ചാലിയാർ സമരനായകൻ കെ. എ. റഹ്‌മാനെ ചാലിയാർ ദോഹ അനുസ്മരിച്ചു.ചാലിയാർ ദിനത്തോടനുബന്ധിച്ച്ഐസിസി മുംബൈ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ ചാലിയാർ ദോഹ
പ്രസിഡൻറ്സി. ടി. സിദ്ദിഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ചാലിയാർ ദോഹയുടെ തുടക്കം ഓർമ്മിപ്പിച്ചുകൊണ്ട്സ്ഥാപക പ്രസിഡന്റ് വി. സി.
മഷ്ഹൂദ്ചടങ്ങ് ഉദ്ഘാടനം ചെയ്തു.കെ. എ. റഹ്‌മാന്റെ സമരജീവിതവുംചാലിയാർ പുഴയുടെ ചരിത്രവുംപരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തിയെക്കുറിച്ചുമുള്ള ഡോ. നയീം മുള്ളുങ്ങലിന്റെ പ്രഭാഷണം ഹൃദ്യമായി. പുഴയെ കാത്തുസൂക്ഷിച്ചസമരസ്മരണയിൽ നിന്ന്ഇന്നിന്റെ മണ്ണിലേക്കൊരു തുടർച്ചയായി ഖത്തറിൽ താമസിക്കുന്ന അംഗങ്ങളിൽ വീട്ടുകൃഷിയും അടുക്കളത്തോട്ടവും പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ'ചാലിയാർ ദോഹ ഹരിത കർഷക അവാർഡ് – 2026' ഹഫ്സ യൂനുസ് ഊർങ്ങാട്ടിരിക്ക് ചാലിയാർ ദോഹ പ്രസിഡൻറ്നൽകി.മത്സരത്തിൽ പങ്കെടുത്തവരിൽ നിന്ന്
നോമിനേറ്റ് ചെയ്യപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾക്ക്ജൂറി ചെയർമാൻ നൗഫൽ കാവന്നൂർ,സാബിക്കുസ്സലാം എടവണ്ണ,അബ്ദുൽ അസീസ് ചെറുവണ്ണൂർ, ബുജൈർ ഊർങ്ങാട്ടിരി,നസ്രുദ്ദീൻ ചീക്കോട്,ജൈസൽ എളമരം,മനാഫ് എടവണ്ണ,നൗഫൽ കട്ടയാട്ട്,സിദ്ദിഖ് വാഴക്കാട്,
സലീം റോസ്,വനിതാ വിങ് ഭാരവാഹികളായ മുഹസിന സമീൽ,ഫെമിന സലിം, ഷാന നസ്രി എന്നിവർ ചേർന്ന്സർട്ടിഫിക്കറ്റുകൾ നൽകി.
ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ്12-ാം എഡിഷൻ രക്ഷാധികാരി സിദ്ദിഖ് പുറായിൽ പ്രഖ്യാപിച്ചു.എം സി അംഗങ്ങളായ ഷാജി പി. സി കീഴുപറമ്പ്,ഫുവാദ് കീഴുപറമ്പ്, അഹ്‌മദ് നിയാസ് മൂർക്കനാട്,റാഷിൽ വാഴക്കാട്,റഹൂഫ് ബേപ്പൂർ,റസാക്ക് രാമനാട്ടുകര, ഹാഷിം അരീക്കോട്,മുജീബ് ചീക്കോട്, കൗൺസിൽ അംഗങ്ങൾ, ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സാബിക്കുസ്സലാം എടവണ്ണ സ്വാഗതവും ട്രഷറർഅബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു.
ഷഫീക്ക് അറക്കൽ