Friday, March 13, 2026 Last Updated 24 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.51 PM

പ്രവാസി ഭാരതീയ ദിനാഘോഷം; വനിതാ മുന്നേറ്റത്തെ ആദരിച്ച് ഇന്ത്യൻ എംബസി

uploads/news/2026/01/820534/gulf-news.jpg

ദോഹ: ഇന്ത്യയുടെ വികസനത്തിന് പ്രവാസി സമൂഹം നൽകിയ സംഭാവനകളെ അനുസ്മരിക്കാൻ ജനുവരി 9 ന് ആചരിക്കുന്ന പ്രവാസിദിനം ആഘോഷിച്ച്ഇന്ത്യൻ എംബസി.ഇന്ത്യൻ കൾച്ചറൽസെന്ററു(ഐ സി സി) മായി സഹകരിച്ചു കൊണ്ട്'നാരീശക്തി'എന്ന പ്രമേയത്തിലാണ് ഇന്ത്യൻ എംബസി പ്രവാസി ഭാരതീയ ദിനാഘോഷം സംഘടിപ്പിച്ചത്. ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ വിപുൽ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്നതോടൊപ്പം ഖത്തറിൽ താമസിക്കുന്ന ഓരോ ഇന്ത്യക്കാരോടും ചേർന്ന് പ്രവർത്തിക്കാനുള്ള എംബസിയുടെ പ്രതിബദ്ധത ആവർത്തിച്ചു.

ഇന്ത്യയും ലോകവും തമ്മിലുള്ള ശക്തമായ പാലമായി ഇന്ത്യൻ പ്രവാസി സമൂഹം തുടരുന്നുവെന്നും, ആതിഥേയ രാജ്യങ്ങളെ സമ്പന്നമാക്കുന്നതിനൊപ്പം തന്നെ സ്വന്തം വേരുകളോട് ബന്ധപ്പെട്ടു നിൽക്കുന്നതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും ഇന്ത്യൻ സ്ഥാനപതി ഉദ്ധരിച്ചു.ഇന്ത്യ–ഖത്തർ സൗഹൃദം ശക്തിപ്പെടുത്തുന്നതിലും സാമൂഹ്യ സേവന രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസം,സാമൂ ഹ്യസേവനം, മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെയാണ് എംബസി അനുമോദിച്ചത്.വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്കായി MES ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ, DPS–മോഡേൺ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസ്ന നഫീസ്, സാമൂഹ്യ സേവന മേഖലയിലെ സംഭാവനകൾ പരിഗണിച്ച് ഐസിസി വിമൻസ് ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ, ഐസിസി എംസി അംഗം നന്ദിനി അബ്ബഗൗണി, ബില്ലാവാസ് ഖത്തർ പ്രതിനിധി അപർണ ശരത്, മഹാരാഷ്ട്ര മണ്ഡൽ അംഗം ഉഷാ പാട്ടിൽ, ഐസിബിഎഫ് അഡ്വൈസറി കൗൺസിൽ അംഗം സറീന അഹദ്, ഐസിബിഎഫ് എംസി അംഗം നീലാംബരി സുശാന്ത്, മാധ്യമ വിഭാഗത്തിൽ അൻഷു ജെയിൻ, ആഫ്രിൻ ഖാൻ, നസിയ അമീർ, അനു ശർമ്മ എന്നിവരെയാണ് ഉപഹാരം നൽകി ആദരിച്ചത്. 'നാരീശക്തി'എന്ന പ്രമേയത്തിൽ പാനൽ ചർച്ചകളും നടന്നു. ഇന്ത്യൻ സമൂഹത്തിന്റെ ആഗോളയാത്രയിൽപ്രവാസിസ്ത്രീകളുടെപങ്ക് അടയാളപെടുത്തിയ പാനൽ ചർച്ചയിൽഖത്തറിലെ ഇന്ത്യൻ വനിതകളുടെ നേതൃത്വ ശേഷിയും സാമൂഹിക–പ്രൊഫഷണൽ രംഗങ്ങളിലെ സംഭാവനകളും പാനലിസ്റ്റുകൾ പങ്കുവെച്ചു. 1915 ജനുവരി 9 ന് മഹാത്മാ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തിയ ദിനത്തിന്റെ ഓർമ്മ തിളങ്ങിയ ചടങ്ങിൽ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ,
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻ, ഐ ബി പി സി പ്രസിഡന്റ്താ ഹാമുഹമ്മദ്,വിവിധ ഇന്ത്യൻ കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW