Thursday, March 12, 2026 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.43 PM

ബ്ലേസ് ഡ്യുവോ 5ജിയുടെ പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങി ലാവ

uploads/news/2026/01/820533/phn img.gif

ലാവ തങ്ങളുടെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ബ്ലേസ് ഡ്യുവോ 5ജിയുടെ പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ലാവ ബ്ലേസ് ഡ്യുവോ 3 (Lava Blaze Duo 3) എന്നാണ് പുതിയതായി എത്തുന്ന ഫോണിന്റെ പേര്. ഇപ്പോള്‍ ലാവ ബ്ലേസ് ഡ്യുവോ 3 മോഡല്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി ലോഞ്ച് സ്ഥിരീകരിച്ചു കൊണ്ട് ടീസറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ മോഡലിന്റെ കൃത്യമായ ലോഞ്ച് തീയതി പുറത്തുവിട്ടിട്ടില്ല. റിയര്‍ പാനലില്‍ ഇന്‍സ്റ്റാ സ്‌ക്രീന്‍ സഹിതമാണ് ഈ ഫോണ്‍ എത്തുന്നത് എന്ന് ടീസര്‍ വ്യക്തമാക്കുന്നു.

ക്വിക്ക് നോട്ടിഫിക്കേഷനുകള്‍, മ്യൂസിക് പ്ലെയര്‍, സ്റ്റെപ്സ് & കലോറി ട്രാക്കര്‍, വോയ്സ് റെക്കോര്‍ഡര്‍, ടൈമര്‍, സ്റ്റോപ്പ്വാച്ച് & വെതര്‍ തുടങ്ങിയ നിരവധി ദൈനംദിന ആപ്പുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ഈ ഇന്‍സ്റ്റാസ്‌ക്രീന്‍ ഉപയോഗിക്കാം. കൂടാതെ റിയര്‍ പാനലിലെ പ്രൈമറി ക്യാമറ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള സെല്‍ഫികള്‍ എടുക്കാനും ഈ മിനി സ്‌ക്രീന്‍ ഉപയോക്താക്കളെ സഹായിക്കും. ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെ വിലയിലാകും ബ്ലേസ് ഡ്യുവോ 3 എത്തുക എന്നാണ് സൂചന. മുന്‍ഗാമിയായ ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ 6GB + 128GB വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും ആയിരുന്നു ലോഞ്ച് വില. ചിപ്പുകളുടെ വില വര്‍ധനവിനെ തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ മുന്‍ മോഡലുകളുടെ വിലയെക്കാള്‍ കൂടിയ വിലയിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിക്കാറുള്ളത്. ഈ സാഹചര്യത്തില്‍ മുന്‍ മോഡലിനെക്കാള്‍ കൂടിയ വിലയില്‍ തന്നെയാകും പുതിയ ലാവ ബ്ലേസ് ഡ്യുവോ 3 എത്തുക.

ലാവ ബ്ലേസ് ഡ്യുവോ 3 മോഡലിന്റെ മറ്റു ഫീച്ചറുകളുടെ കാര്യമെടുത്താല്‍, മുന്‍ മോഡലില്‍ ഉണ്ടായിരുന്ന ഡൈമെന്‍സിറ്റി 7025 ചിപ്‌സെറ്റിന് പകരം മീഡിയടെക് ഡൈമെന്‍സിറ്റി 7060 പ്രോസസര്‍ കരുത്തിലാണ് ഈ പുതിയ മോഡല്‍ എത്തുക. ഇതിലൂടെ പെര്‍ഫോമന്‍സില്‍ കാര്യമായ അപ്‌ഗ്രേഡ് ലഭിക്കുന്നു. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കും സുഗമമായ മള്‍ട്ടിടാസ്‌കിംഗിനുമായി ഈ 6nm-ക്ലാസ് ചിപ്സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ക്യാമറകളുടെ കാര്യമെടുത്താല്‍, ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി ഡ്യുവല്‍- ക്യാമറ സജ്ജീകരണമാണ് ലാവ ബ്ലേസ് ഡ്യുവോ 3 വാഗ്ദാനം ചെയ്യുക. അതില്‍ 50MP മെയിന്‍ ക്യാമറ പ്രതീക്ഷിക്കാം.

Ads by Google
Ads by Google
TRENDING NOW