Saturday, March 14, 2026 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.42 PM

കുറച്ച് വെയ്റ്റ് ചെയ്താല്‍ ഐക്യൂ 15 5ജി 7000രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

in

കുറച്ച് വെയ്റ്റ് ചെയ്താല്‍ ഐക്യൂ 15 5ജി 7000രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

ജനുവരി 16 മുതല്‍ ഇന്ത്യയില്‍ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിക്കുമെന്ന് ഐക്യൂ അറിയിച്ചിരിക്കുന്നു. ഈ ഓഫര്‍ സെയിലിന്റെ ഭാഗമായി വിവിധ ഐക്യൂ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവുമധികം ഡിസ്‌കൗണ്ട് ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകളിലൊന്ന് പുതിയ ഐക്യൂ 15 5ജിയാണ്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ഘട്ടത്തില്‍ ഐക്യൂ 15 5യുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB മോഡലിന് 79,999 രൂപയുമായിരുന്നു വില.

യഥാര്‍ഥ വിലയില്‍ തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്ന ഐക്യൂ 15 5ജിക്ക് നിലവില്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ 4000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും 1000 രൂപ നൂകമര്‍ ഡിസ്‌കൗണ്ടും ലഭ്യമാണ്. അതിനാല്‍ ഇപ്പോള്‍ പരമാവധി 5000 രൂപയുടെ ഡിസ്‌കൗണ്ട് മാത്രമേയുള്ളൂ. എന്നാല്‍ ജനുവരി 16ന് റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിക്കുമ്പോള്‍ വാങ്ങിയാല്‍ 7000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാകും. റിപ്പബ്ലിക് ഡേ സെയിലില്‍ ഐക്യൂ 15 മോഡല്‍ 65999 രൂപ വിലയില്‍ ലഭ്യമാകും എന്ന് ടീസറിലൂടെ ഐക്യൂ അറിയിച്ചിട്ടുണ്ട്. 163.65× 76.71×8.14mm (ആല്‍ഫ) | 8.17mm (ലെജന്‍ഡ്) വലിപ്പവും 216.2 ഗ്രാം (ആല്‍ഫ), 220 ഗ്രാം (ലെജന്‍ഡ്) ഭാരവും ഈ ഫോണിന് ഉണ്ട്.

ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 3nm ചിപ്‌സെറ്റ് ആണ് ഐക്യൂ 15 5ജിയുടെ മുഖ്യ ആകര്‍ഷണം. 6.85-ഇഞ്ച് (3168×1440 പിക്‌സല്‍സ്) 2K+ കര്‍വ്ഡ് സാംസങ് M14 8T LTPO AMOLED സ്‌ക്രീന്‍, HDR10+, 144Hz റിഫ്രഷ് റേറ്റ്, DCI-P3 കളര്‍ ഗാമട്ട്, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍ തുടങ്ങി നിരവധി ഡിസ്‌പ്ലേ ഫീച്ചറുകള്‍ ഇതിലുണ്ട്. 50MP ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP സോണി IMX921 VCS മെയിന്‍ സെന്‍സര്‍ (f/1.88 അപ്പേര്‍ച്ചര്‍, OIS), 50MP സോണി IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് (f/2.65 അപ്പേര്‍ച്ചര്‍, OIS), 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ് എന്നിവ അതില്‍ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.2 അപ്പേര്‍ച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ്, ഇന്‍-ഡിസ്‌പ്ലേ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 100W അള്‍ട്രാ-ഫാസ്റ്റ് ഫ്‌ലാഷ് ചാര്‍ജിംഗ്, 40W വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയുള്ള 7000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഐക്യൂ 15 5ജിയില്‍ നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ല്‍ ആണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് 5 ആന്‍ഡ്രോയിഡ് OS അപ്ഡേറ്റുകളും 7 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈ-ഫൈ ഓഡിയോ, IP68+IP69 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB Type-C 3.2 Gen1, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW