Wednesday, March 11, 2026 Last Updated 50 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.28 AM

‘എപ്പോഴും ശ്രീനിയെന്ന് പറയുന്നുവെന്ന് ചിലര്‍; അവസാന ശ്വാസം വരെ ഞാനത് പൂർണ്ണഹൃദയത്തോടെ പറയും, അവൻ എന്റെ ലോകമാണ്...’ ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കിട്ട് പേര്‍ളി മാണി

മലയാളികള്‍ക്ക് ഏറെ പരിചിതരായ താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. ഇപ്പോഴിതാ ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കിട്ട് പ്രണയാതുരമായ കുറിപ്പ് പങ്കിടുകയാണ് പേര്‍ളി.
Pearle Maaney, Srinish Aravind
Pearle Maaney and Srinish Aravind (Image Source: Instagram)

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സോഷ്യല്‍ മീഡിയ ഇൻഫ്ലുവസറും അവതാരകയും നടിയുമായ പേര്‍ളി മാണി. ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകുള്ള താരം കൂടിയാണ് പേര്‍ളി. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായി എത്തിയപ്പോഴാണ് പേര്‍ളിയും ​സീരിയല്‍ അഭിനേതാവായ ശ്രീനിഷും തമ്മില്‍ കണ്ടതും പരിചയപ്പെട്ടതും പ്രണയിച്ചതും.
പേര്‍ളിയുടെയും ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇവരുടെ മക്കളായ നിളയും നിതാരയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. പേര്‍ളിയുടെ യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇവരുടെ മക്കളു​ടെ വിശേഷങ്ങള്‍ ആരാധകര്‍ കണ്ടറിയാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന പേര്‍ളിയുടെയും ശ്രീനിഷിന്റെയും മക്കളുടെയും ചിത്രങ്ങള്‍ വളരെ വേഗത്തില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്. അഭിനേതാക്കളുമായുള്ള പേളിയുടെ ചാറ്റ് ഷോ യൂട്യൂബിൽ കൂടുതൽ ശ്രദ്ധ നേടാറുണ്ട്. മില്യൺ കണക്കിലാണ് പേളിയുടെ ഷോയുടെ വ്യൂസ്.
ഇപ്പോഴിതാ ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കിട്ട് തന്റെ സ്നേഹം പ്രകടിപ്പിക്കുകയാണ് പേര്‍ളി മാണി. ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കിട്ടാണ് പേര്‍ളിയുടെ പ്രണയഭരിതമായ കുറിപ്പ്. ‘‘അവൻ എന്റേതാണ്, ഞാൻ അവന്റേതും...ആരോ പറഞ്ഞു, ഞാൻ എപ്പോഴും അവനെ പ്രോത്സാഹിപ്പിക്കുന്നു... എപ്പോഴും അവനെ പ്രശംസിക്കുന്നു... എപ്പോഴും അവനെക്കുറിച്ച് സംസാരിക്കുന്നു... എപ്പോഴും ശ്രീനി, ശ്രീനി, ശ്രീനി എന്ന് പറയുന്നു എന്ന്. ശരി, എന്റെ അവസാന ശ്വാസം വരെ ഞാൻ അത് പൂർണ്ണഹൃദയത്തോടെ ചെയ്യും. കാരണം ഞാൻ അവനെ സ്നേഹിക്കുന്നു... അവൻ എന്റെ ലോകമാണ്... അപ്പോൾ അവർ അതിനോട് പൊരുത്തപ്പെടുന്നതാണ് നല്ലത്...’’ എന്നാണ് പേര്‍ളി കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW