Friday, March 13, 2026 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 10.35 AM

‘ചിരികള്‍ പങ്കുവെച്ചതില്‍ നിന്ന് സ്വപ്നങ്ങള്‍ പങ്കിടുന്നതിലേക്ക്’; ശിഖര്‍ ധവാനും സോഫി ഷൈനും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു

shikhar-dhawan
photo-www.instagram.com/shikhardofficial

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും കാമുകി സോഫി ഷൈനും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങില്‍ നിന്നുളള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ഇരുവരും സന്തോഷവാര്‍ത്ത അറിയിച്ചത്. പോസ്റ്റ് വൈറലയാതോടെ നിരവധിപ്പേരാണ് ഇവര്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്.

‘ചിരികള്‍ പങ്കുവെച്ചതില്‍ നിന്ന് സ്വപ്നങ്ങള്‍ പങ്കിടുന്നതിലേക്ക്. വിവാഹനിശ്ചയത്തിന് ശേഷം ലഭിച്ച സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. എന്നെന്നേക്കുമായി ഒരുമിച്ചൊരു ജീവിതം ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു’ ധവാനും സോഫിയയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അയര്‍ലന്‍ഡുകാരിയായ സോഫിയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ മെയിലാണ് ശിഖര്‍ ധവാന്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിക്കിടെ ധവാനൊപ്പം സോഫിയും മത്സരം കാണാനെത്തിയിരുന്നു. അയര്‍ലന്‍ഡിലെ ലിമെറിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്‌മെന്റ് ബിരുദം നേടിയ സോഫി നിലവില്‍ പ്രൊഡക്ട് കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുബായയില്‍ വെച്ച് ഇന്ത്യയുടെ മത്സരത്തിനിടെയാണ് ധവാന്‍ സോഫിയുമായി ആദ്യം പരിചയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമേണ ഇരുവരും കൂടുതല്‍ അടുക്കുകയായിരുന്നു.

അതേസമയം ആദ്യ ഭാര്യ അയിഷ മുഖര്‍ജിയുമായുളള ദാമ്പത്യബന്ധം വേര്‍പെടുത്തി ഒന്നരവര്‍ഷം പിന്നിടുമ്പോഴാണ് തന്റെ പുതിയ പ്രണയത്തെക്കുറിച്ച് ധവാന്‍ വെളിപ്പെടുത്തിയത്. 2023 അയിഷയും ധവാനും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ സമരാവര്‍ എന്ന 11 വയസ്സുളള മകനുണ്ട്. അയിഷ മുഖര്‍ജിയുടെ കൂടെ ഓസ്‌ട്രേലിയയിലാണ് സരോവര്‍ താമസിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW