-->
സര്‍വീസ് സെന്ററില്‍ നന്നാക്കാന്‍ നല്‍കിയ ഫോണിലെ വാട്ട്‌സാപ്പ് ചാറ്റുകള്‍ ജീവനക്കാരന്‍ പരിശോധിച്ചതായി പരാതി. കസ്റ്റമറുടെ സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ചുകൊണ്ടാണ് വീഡിയോ അടക്കമുള്ള പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ജനുവരി 11 ന് എക്‌സില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ്, ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന സമയത്ത് കസ്റ്റമറുടെ സ്വകാര്യ വിവരങ്ങള്‍ സമ്മതമില്ലാതെ ആക്‌സസ് ചെയ്തതായി ആരോപിക്കുന്നത്. ഇത്തരം ആപ്പുകളിലേക്ക് ആക്‌സസ് അനുവദിച്ചിട്ടില്ലെങ്കില്‍ പോലും ഫോണിലെ സ്‌ക്രീന്‍ ടൈം റെക്കോര്‍ഡ് പിന്നീട് ഗാലറി ആപ്പില്‍ ഏകദേശം 10 മിനിറ്റും വാട്ട്‌സ്ആപ്പില്‍ ഏകദേശം രണ്ട് മിനിറ്റും പ്രവര്‍ത്തിച്ചതായി കാണിച്ചു എന്നാണ് പറയുന്നത്.
വൈറലാകുന്ന ദൃശ്യങ്ങളില്‍, ഒരു ടെക്‌നീഷ്യന്‍ വാട്ട്‌സ്ആപ്പ് തുറക്കുന്നതും മീഡിയ ഫയലുകള്‍ സ്‌ക്രോള്‍ ചെയ്യുന്നതും ടൈപ്പ് ചെയ്യുന്നതും കാണാം. റിപ്പയറിംഗിന് മാത്രമാണ് സര്‍വീസ് സെന്റര്‍ സന്ദര്‍ശിച്ചതെന്നും സ്വകാര്യ ഡാറ്റ നോക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഇതേക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ആദ്യം മാനേജര്‍ സഹകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാം എന്നും സമ്മതിച്ചു. എന്നാല്‍, രണ്ട് മിനിറ്റ് മാത്രമുള്ള ദൃശ്യമാണ് നല്‍കിയത്. ബാക്കി തരാന്‍ വിസമ്മതിച്ചു എന്നും പോസ്റ്റില്‍ പറയുന്നു. മാത്രമല്ല, കസ്റ്റമറെ മാനേജര്‍ ഭീഷണിപ്പെടുത്തിയതായും പോസ്റ്റില്‍ ആരോപിക്കുന്നു
പിന്നാലെ, കസ്റ്റമര്‍ കണ്‍സ്യൂമര്‍ ഹെല്‍പ്‌ലൈനിലും പോലീസിലും ഇത് കാണിച്ച് പരാതി നല്‍കി എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ഒരിക്കല്‍ ഒരു സാംസങ് സര്‍വീസ് സെന്റര്‍ തന്റെ ഫോണിന്റെ പാസ്‌വേഡ് ചോദിച്ചു, പക്ഷേ താനത് നല്‍കിയില്ല. പിന്നീട്, കസ്റ്റമര്‍മാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് അവര്‍ ഗൂഗിളില്‍ റേറ്റിംഗ് നടത്തുന്നതായി താന്‍ കണ്ടെത്തി എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. നിരവധിപ്പേരാണ് വീഡിയോ വൈറലായതോടെ ഞെട്ടല്‍ രേഖപ്പെടുത്തിക്കൊണ്ട് കമന്റുകള്‍ നല്‍കിയത്.
🚨 Samsung service centre allegedly caught breaching customer data and privacyThe person who posted the video claimed he visited a Samsung service centre in India to get his phone repaired but later noticed suspicious activity in screen time. According to him, personal apps… pic.twitter.com/8Q4k5f5Dl3— Apple Design (@TheAppleDesign) January 11, 2026