-->
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ സിബിഐ ടിവികെ അധ്യക്ഷൻ വിജയ്‍യുടെ മൊഴിയെടുത്തു . ദില്ലി സിബിഐ ആസ്ഥാനത്തെ ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു.
നാളെയും ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു സിബിഐ നിർദേശം. എന്നാൽ, പൊങ്കൽ ഉത്സവം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങണമെന്ന വിജയ്‍യുടെ ആവശ്യം പരിഗണിച്ച് സിബിഐ നിർദേശം പിൻവലിച്ചു. വിജയ്‍യുടെ അഭിഭാഷക സംഘം തീയതി മാറ്റി നൽകണമെന്ന് സിബിഐയെ അറിയിച്ചു. മറ്റൊരു തീയതി നൽകി പിന്നീട് വീണ്ടും വിളിപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിജയ്‍യുടെ ചോദ്യം ചെയ്യലിനിടെ സിബിഐ ഓഫീസിന് പുറത്ത് ആരാധകരും ടിവികെ പ്രവർത്തകരും പ്രതിഷേധം നടത്തി.