Friday, March 13, 2026 Last Updated 51 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 12.21 PM

പിന്തുണയ്ക്കായി ആരുടേയും പുറകേ പോകാനില്ല ; അമ്പലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാകുമെന്ന് സുധാകരന്‍

uploads/news/2026/03/829804/g-sudhakaran-mangalam.jpg

ആലപ്പുഴ: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മൂന്‍ മന്ത്രിയുമായ കെ. സുധാകരന്‍. നിലവില്‍ ഒരു പാര്‍ട്ടിയുടേയും മുന്നണിയുടേയും പിന്തുണ തേടിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണയ്ക്കുമോ എന്ന കാര്യം തനിക്കറിയില്ലെന്നും പറഞ്ഞു. പാര്‍ട്ടിക്കെതിരേയല്ല തന്റെ മത്സരമെന്നും സുധാകരന്‍ പറഞ്ഞു.

താന്‍ പാര്‍ട്ടി ആദര്‍ശ ആശയങ്ങളെ താന്‍ ഒരിക്കലും ഉപേക്ഷിക്കുകയോ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷവുമായി ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞു. പാര്‍ട്ടി അംഗത്വം പുതുക്കാത്തത് ആരുടേയും നിര്‍ബ്ബന്ധത്തിന് വഴങ്ങിയല്ല. സ്വന്തം താല്‍പ്പര്യപ്രകാരമാണെന്നും പറഞ്ഞു. തന്നോട് പാര്‍ട്ടിയിലെ പ്രാദേശികനേതാക്കള്‍ വളരെ മോശമായിട്ടാണ് പെരുമാറിയത്. ലോക്കല്‍ കമ്മറ്റിയംഗം വ്യക്തിപരമായി അവഹേളിച്ചു. ചിലര്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൊണ്ടുനടക്കുകയാണ്. അവരെ ആയുധമാക്കി തനിക്കെതിരേ വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുകയാണ്.

പാര്‍ട്ടിക്കായി ജീവിച്ച തന്നോട് നേതാക്കള്‍ മോശമായി പെരുമാറി. തന്റെ പിതാവിനെ വരെ അധിക്ഷേപത്തിന് ഇരയാക്കി. ഇനിയൂം വ്യക്തിഹത്യ തുടര്‍ന്നാല്‍ ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുമെന്നും പറഞ്ഞു. മന്ത്രി സജി ചെറിയാനെയും പാര്‍ട്ടിയേയും രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. ഭരണഘടനയെ വിമര്‍ശിക്കാം. പക്ഷേ കുന്തവും കുടച്ചക്രവുമെന്ന് പറയരുത്. മൂന്‍ മന്ത്രി എംഎം മണിയേയും പരിഹസിച്ചു. എംഎം മണി ഇടുക്കിയിലെ ശൂ...ആണെന്നും ഇവിടെ അദ്ദേഹത്തിന് കാര്യമില്ലെന്നും പറഞ്ഞു.

അമ്പലപ്പുഴയില്‍ താന്‍ മത്സരിച്ചപ്പോള്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. സലാം മത്സരിച്ചപ്പോഴും മുന്നേറ്റമുണ്ടായി. സലാമിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച തനിക്കെതിരേ പാര്‍ട്ടി 20 കുറ്റമാണ് ചുമത്തിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഇഎംഎസും എകെജിയും ഈ കാലത്ത് ജീവിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ അവരും അവഗണിക്കപ്പെട്ടു പോകുകമായിരുന്നെന്നും പറഞ്ഞു.

താന്‍ രണ്ടു തവണ മന്ത്രിയായിരുന്നു നാലു തവണ എംഎല്‍എ ആയിരുന്നു എന്നുമാണ് ആക്ഷേപം. തന്നേക്കാള്‍ കൂടുതല്‍ മത്സരിച്ചവര്‍ പാര്‍ട്ടിയിലില്ലേ എന്നും രണ്ടു തവണ മന്ത്രിയായിരുന്ന തോമസ് ഐസക് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ഇത് പ്രശ്‌നമായിരുന്നില്ലേ എന്നും ചോദിച്ചു. തന്റെ കാര്യത്തിലും തോമസ് ഐസകിന്റെ കാര്യത്തിലും പാര്‍ട്ടിക്ക് രണ്ടു നീതിയാണോയെന്നും ചോദിച്ചു.

എത്ര തവണ മന്ത്രിയായിരുന്നു എന്നല്ല എംഎല്‍എ ആയിരുന്നുകൊണ്ട് എന്തു ചെയ്തു എന്നതാണ് പ്രധാനം. തന്റെ മത്സരം എല്ലാത്തരം അഴിമതിക്കെതിരേയാണ് എന്നും എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇല്ലെന്നും പറഞ്ഞു. യുഡിഎഫ് പിന്തുണ സ്വീകരിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. ബിജെപി പിന്തുണ തേടിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW