Saturday, March 14, 2026 Last Updated 16 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 11.42 AM

ദീര്‍ഘനാളത്തെ ആഗ്രഹം! കടല്‍ കണ്ട മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സന്തോഷം കണ്ടോ? വീഡിയോ പങ്കിട്ട് യുവതി

woman, grandparents, sea

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ മുംബൈയില്‍ നിന്നുള്ള ദിവ്യാ താവ്‌ഡെ പങ്കുവച്ച ഒരു ദൃശ്യമാണ് കാഴ്ച്ചക്കാരുടെ ഹൃദയം നിറച്ചിരിക്കുന്നത്.

മുത്തച്ഛനേയും മുത്തശ്ശിയേയും ആദ്യമായി കടല്‍ കാണിക്കാന്‍ കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. മുത്തച്ഛനും മുത്തശ്ശിയും കടല്‍തീരത്ത് കൈ കോര്‍ത്തു പിടിച്ച് നില്‍ക്കുന്നതും തിരമാലകള്‍ കാലില്‍ തൊടുമ്പോള്‍ നിഷ്‌കളങ്കമായി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതൊരു ബീച്ച് ഔട്ടിങ് അല്ലായിരുന്നുവെന്നും മുത്തച്ഛന്റേയും മുത്തശ്ശിയുടേയും ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറ്റുന്നതായിരുന്നുവെന്നും ദിവ്യ വീഡിയോയ്‌ക്കെക്കൊപ്പം കുറിച്ചു. ഈ നിമിഷങ്ങള്‍ എന്നും ഹൃദയത്തില്‍ നിലനില്‍ക്കുമെന്നും അവര്‍ പറയുന്നു.

ഇതുവരെ നാലര ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. യുവതിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ കമന്റും ചെയ്തിട്ടുണ്ട്. പ്രായമായവരെ ഒപ്പം ചേര്‍ത്തുനിര്‍ത്തുന്നതും അവര്‍ക്ക് സന്തോഷം പകരുന്നതും കാണുമ്പോള്‍ കണ്ണ് നിറയുന്നുവെന്നാണ് ഒരാള്‍ കുറിച്ചത്.

Ads by Google
Monday 12 Jan 2026 11.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW