Saturday, March 14, 2026 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 08.47 AM

അങ്ങ് യൂറോപ്പിലുമുണ്ട് വൃത്തിഹീനമായ തെരുവുകള്‍: വീഡിയോ പങ്കുവച്ച് ഇന്ത്യന്‍ വ്‌ളോഗര്‍

indian, travael, vlog, europe, dirty, street

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളില്‍ പലരും ഇന്ത്യയുടെ ശുചിത്വവുമായി ബന്ധപ്പെട്ട് പല മോശം കമന്റുകളും പറയാറുണ്ട്. ഇന്ത്യയിലെ തെരുവുകള്‍ വൃത്തിഹീനമാണെന്നാണ് പലരും പറയുന്ന കമന്റ്. എന്നാല്‍, യൂറോപ്പിലേക്ക് യാത്ര ചെയ്ത ഒരു ഇന്ത്യക്കാരന്‍ യുവാവ് പങ്കുവച്ച സോഷ്യല്‍ മീഡിയാ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ പറയുന്നത്, യൂറോപ്യന്‍ നഗരങ്ങളിലും മാലിന്യവും വൃത്തിയില്ലായ്മയും ഒക്കെ ഉണ്ടെന്നാണ്. ഇന്ത്യന്‍ ട്രാവല്‍ വ്‌ലോഗറായ പ്രതീക് സിങ്ങാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. യൂറോപ്പിലെ ഗ്ലാമര്‍ കാഴ്ച്ചയ്ക്കും അപ്പുറം ഇങ്ങനെ ഒരു വശം കൂടിയുണ്ട് എന്നാണ് പോസ്റ്റില്‍ നിന്നും മനസിലാവുന്നത്.

പോസ്റ്റില്‍, വൃത്തിഹീനമായ പൊതുസ്ഥലങ്ങളും, തിരക്കും, സുരക്ഷയെ കുറിച്ച് ആശങ്ക തോന്നുന്ന സ്ഥലങ്ങളെ കുറിച്ചും ഒക്കെ പ്രതീക് സിങ് പറയുന്നുണ്ട്. സംഗതി യൂറോപ്പ് നിഷേധിക്കാനാവാത്ത വിധം മനോഹരമാണ് എങ്കിലും അവിടെ യാത്ര ചെയ്യുന്നതിന് ചില സങ്കീര്‍ണതകളൊക്കെയുണ്ട് എന്നാണ് പ്രതീക് പറയുന്നത്. വാസ്തുവിദ്യ, ചരിത്രം, സൗന്ദര്യം എല്ലാമുണ്ട് യൂറോപ്പിന്. എന്നാല്‍, നമ്മള്‍ കാണുന്ന പോസ്റ്റ്കാര്‍ഡിലെ എല്ലാം തികഞ്ഞ തെരുവുകള്‍ക്കും അപ്പുറം ചില ഉപേക്ഷിക്കപ്പെട്ട നഗരങ്ങളുണ്ട്. ഒരുകാലത്ത് മനോഹരമായി തോന്നിയിരുന്ന ആ പ്രദേശങ്ങള്‍ ഇപ്പോള്‍ വൃത്തികെട്ടതും കുഴപ്പം പിടിച്ചതും ചിലപ്പോഴൊക്കെ സുരക്ഷിതമല്ലാത്തതുമായി മാറിയിരിക്കയാണ് എന്നും പ്രതീക് പറഞ്ഞു. ഒപ്പം പ്രതീക് പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പൊതുനിരത്തുകളിലും മറ്റും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനേകങ്ങളാണ് കമന്റുകളുമായി വന്നത്. ഇത് യൂറോപ്പിന്റെ വളരെ കുറച്ച് പ്രദേശങ്ങളില്‍ കാണാനാവുന്ന കാര്യമാണ്. അതിനെ സാമാന്യവല്‍ക്കരിക്കരുത് എന്നാണ് ചിലരെല്ലാം കമന്റുകള്‍ നല്‍കിയത്. എന്നാല്‍, മറ്റ് ചിലര്‍ പറഞ്ഞത് ഇന്ത്യയാണെങ്കില്‍ എല്ലാവരും ഇക്കാര്യം ചൂണ്ടിക്കാണിക്കും. മറ്റ് രാജ്യങ്ങളാണെങ്കില്‍ ആരും മിണ്ടില്ല എന്നാണ്.

Ads by Google
Monday 12 Jan 2026 08.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW